പാലക്കാട് കാട്ടാനയെ അവശനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിലാണ് കാട്ടാനയെ അവശനിലയിൽ കണ്ടെത്തിയത്. വനം വകുപ്പിൻ്റെ നീരീക്ഷണത്തിലാണ് നിലവിൽ കാട്ടാന കഴിയുന്നത്. നിലവിൽ സൈലൻറ് വാലി വനമേഖലയിലേക്ക് കാട്ടാനയെ കയറ്റിയിട്ടുണ്ട്.
അതേസമയം, മലപ്പുറത്ത് കാളികാവിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തി. കടുവയുടെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു. അടയ്ക്കാ കുണ്ട് റാവുത്തൻ മലയുടെ കിഴക്കുഭാഗത്തായി സ്ഥാപിച്ച ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഈ പ്രദേശം കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.








