ADVERTISEMENT
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 11, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
ADVERTISEMENT
Home Entertainment

പ്രേക്ഷക-നിരൂപക പ്രശംസയുടെ ‘സർക്കീട്ട്’; പ്രദർശന വിജയം നേടി രണ്ടാംവാരത്തിൽ ആസിഫ് അലി ചിത്രം

cntv team by cntv team
May 17, 2025
in Entertainment
A A
പ്രേക്ഷക-നിരൂപക പ്രശംസയുടെ ‘സർക്കീട്ട്’; പ്രദർശന വിജയം നേടി രണ്ടാംവാരത്തിൽ ആസിഫ് അലി ചിത്രം
0
SHARES
56
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആസിഫ് അലിയെ നായകനാക്കി ചങ്ങരംകുളം സ്വദേശി ആയ താമർ സംവിധാനം ചെയ്ത ‘സർക്കീട്ട്’ മികച്ച പ്രേക്ഷകാഭിപ്രായം നേടി രണ്ടാം വാരത്തിലേക്ക് കടന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രതിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT

എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം. ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സർക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ.ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്.

കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. ദിവ്യ പ്രഭ, ദീപക് പറമ്പോൽ, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ- ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.

ADVERTISEMENT

Related Posts

‘നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനിൽക്കില്ല’; മന്ത്രി സജി ചെറിയാൻ
Entertainment

‘നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനിൽക്കില്ല’; മന്ത്രി സജി ചെറിയാൻ

August 11, 2025
14
ഗംഭീര പെർഫോമൻസുമായി നടന്മാർ; ആര് തൂക്കും ഇത്തവണത്തെ സ്റ്റേറ്റ് അവാർഡ്?
Entertainment

ഗംഭീര പെർഫോമൻസുമായി നടന്മാർ; ആര് തൂക്കും ഇത്തവണത്തെ സ്റ്റേറ്റ് അവാർഡ്?

August 10, 2025
166
റിലീസിന് മുമ്പേ ‘പൊങ്കാല’ സിനിമയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അസി. ഡയറക്ടര്‍ക്കെതിരെ പരാതിയുമായി സംവിധായകന്‍
Entertainment

റിലീസിന് മുമ്പേ ‘പൊങ്കാല’ സിനിമയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അസി. ഡയറക്ടര്‍ക്കെതിരെ പരാതിയുമായി സംവിധായകന്‍

August 8, 2025
42
ഏത് മൂഡ് കൂലി മൂഡ്… ഒരു മണിക്കൂറിൽ ഒരു കോടി.. അഡ്വാൻസ് ബുക്കിങ്ങിൽ കസറി തലൈവ
Entertainment

ഏത് മൂഡ് കൂലി മൂഡ്… ഒരു മണിക്കൂറിൽ ഒരു കോടി.. അഡ്വാൻസ് ബുക്കിങ്ങിൽ കസറി തലൈവ

August 8, 2025
115
‘യേശുദാസിനെ തെറി വിളിക്കുന്നത് കേട്ടുനിൽക്കാനാകില്ല’; വിനായകനെതിരെ നടപടിയെടുക്കണമെന്ന് ഫെഫ്‌ക
Entertainment

‘യേശുദാസിനെ തെറി വിളിക്കുന്നത് കേട്ടുനിൽക്കാനാകില്ല’; വിനായകനെതിരെ നടപടിയെടുക്കണമെന്ന് ഫെഫ്‌ക

August 8, 2025
166
കുക്കു പരമേശ്വരനെതിരായ മെമ്മറി കാർഡ് വിവാദം: അമ്മ സംഘടനയിൽ പരാതി നൽകാൻ വനിതാ താരങ്ങള്‍
Entertainment

കുക്കു പരമേശ്വരനെതിരായ മെമ്മറി കാർഡ് വിവാദം: അമ്മ സംഘടനയിൽ പരാതി നൽകാൻ വനിതാ താരങ്ങള്‍

August 8, 2025
68
Next Post
ഇനി മുതൽ കോടതി വിവരങ്ങളും പുറത്തുവിടണം; ഉത്തരവിറക്കി വിവരാവകാശ കമ്മീഷണർ

ഇനി മുതൽ കോടതി വിവരങ്ങളും പുറത്തുവിടണം; ഉത്തരവിറക്കി വിവരാവകാശ കമ്മീഷണർ

Recent News

ICMAI CMA ഫലം ജൂൺ 2025 പ്രഖ്യാപിച്ചു: ഹാൻസ് ജെയിൻ ഫൈനലിൽ AIR 1 നേടി; സുജൽ സറഫ് ഇന്റർ റിസൾട്ടിൽ ഒന്നാമതെത്തി

ICMAI CMA ഫലം ജൂൺ 2025 പ്രഖ്യാപിച്ചു: ഹാൻസ് ജെയിൻ ഫൈനലിൽ AIR 1 നേടി; സുജൽ സറഫ് ഇന്റർ റിസൾട്ടിൽ ഒന്നാമതെത്തി

August 11, 2025
2
ഭീകരാക്രമണത്തിനുള്ള സാധ്യത മുന്നറിയിപ്പ്; ന്യൂഡല്‍ഹിയില്‍ സ്വാതന്ത്ര്യദിനാഘോഷം അതീവ ജാഗ്രതയിൽ

ഭീകരാക്രമണത്തിനുള്ള സാധ്യത മുന്നറിയിപ്പ്; ന്യൂഡല്‍ഹിയില്‍ സ്വാതന്ത്ര്യദിനാഘോഷം അതീവ ജാഗ്രതയിൽ

August 11, 2025
20
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം, മലയാളിക്ക് ദാരുണാന്ത്യം

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം, മലയാളിക്ക് ദാരുണാന്ത്യം

August 11, 2025
50
വിറപ്പിച്ച് പ്രതിപക്ഷ മാർച്ച്; ശക്തികാട്ടി ഇന്‍ഡ്യ സഖ്യം, എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി

വിറപ്പിച്ച് പ്രതിപക്ഷ മാർച്ച്; ശക്തികാട്ടി ഇന്‍ഡ്യ സഖ്യം, എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി

August 11, 2025
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025