ചങ്ങരംകുളം:ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യമായ കരുണ ചങ്ങരംകുളം ചാരിറ്റീസിന്റെ ആറാം വാര്‍ഷികാഘോഷവും പുതിയ ഡയാലിസിസ് മെഷീന്‍ കൈമാറലും മെയ് 18ന് ഞായറാഴ്ച വൈകിയിട്ട് 4 മണിക്ക് ചങ്ങരംകുളം സണ്‍റൈസ് ഹോസ്പിറ്റലില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സണ്‍റൈസ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തിച്ച് വരുന്ന കരുണ ഡയാലിസിസ് സെന്ററിന് സമ്മാനിക്കുന്ന ഡയാലിസിസ് മെഷിന്‍ പൊന്നാനി എംഎല്‍പി നന്ദകുമാര്‍ സമ്മാനിക്കും.സണ്‍റൈസ് എംഡി പര്‍വ്വിന്‍ ഹഫീസ് ഏറ്റുവാങ്ങും.ചടങ്ങില്‍ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരും കരുണ ഭാരവാഹികളും പങ്കെടുക്കും.ബഷീര്‍ ഒതളൂര്‍,അഷറഫ് പള്ളിക്കര,സിദ്ധിക്ക് മുതുകാട്,ഇബ്രാഹിം ചമയം,ഹര്‍ഷാദ് കാഞ്ഞിയൂര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു











