ചങ്ങരംകുളം:ആലംകോട് അവറാൻ പടിയിലെ ഏഴാം നമ്പർ അംഗനവാടിയുടെ വാർഷികവും യാത്രയയപ്പും നടത്തി. പൊന്നാനി നിയോജക മണ്ഡലം എം.എൽ.എ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ സി.കെ. മോഹനൻ അധ്യക്ഷനായിരുന്നു.കൺവീനറും വാർഡ് മെമ്പറുമായ സി.കെ പ്രകാശൻ സ്വാഗതം പറഞ്ഞു.ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷഹീർ,പെരുമ്പടപ്പ് ഐസിഡിഎസ് സൂപ്പർവൈസർ സുലൈഖ ബാനു,സ്വാഗതസംഘം ട്രഷറർ ഡോക്ടര്‍ ജയപ്രകാശ്,എ എല്‍ എം എസ് സി കമ്മിറ്റി അംഗങ്ങളായ കരീം ആലംകോട്,രതീഷ്.ടി.പി,ശിവശങ്കരൻ(കുഞ്ഞുകുട്ടൻ) പി.മുഹമ്മദലി,സി.കെ.ബാബു,പ്രഭീഷ് ആലംകോട്, സ്വാഗത സംഘം ജോയിൻ്റ് കൺവീനർ കൃഷ്ണൻ നായർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷഹന നാസർ,ബ്ളോക്ക് ക്ഷേമകാര്യ ചെയർമാൻ രാംദാസ് മാസ്റ്റർ, ശ്രീജ ടീച്ചർ,തുടങ്ങിയവർ സംസാരിച്ചു തനിക്ക് ലഭിച്ച യാത്രയയപ്പിന് വത്സല ടീച്ചർ നന്ദിയും പറഞ്ഞു.തുടര്‍ന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും ആലംകോട് പൊലി നാട്ടറിവ് നാടൻ പാട്ടുകളും അരങ്ങേറി











