• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴ, അഞ്ച് ജില്ലകളിൽ ജാഗ്രതാ നിർദേശം

cntv team by cntv team
May 15, 2025
in Kerala
A A
പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴ, അഞ്ച് ജില്ലകളിൽ ജാഗ്രതാ നിർദേശം
0
SHARES
174
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നും നാളെയും ജില്ലകളിൽ മഞ്ഞ അലർച്ച പ്രഖ്യാപിച്ചിട്ടില്ല.18-ാം തീയതി പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.*ജാഗ്രതാ നിർദേശങ്ങൾ*ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും.ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.പട്ടം പറത്തുന്നത് ഒഴിവാക്കുക.

Related Posts

ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്
Kerala

ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

November 13, 2026
15
വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ
Kerala

വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ

November 13, 2026
506
എസ്എസ്എല്‍സി പരീക്ഷ 2027 മാര്‍ച്ച് ഒന്നു മുതൽ; മെയ് ആദ്യവാരം ഫല പ്രഖ്യാപനം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി
Kerala

എസ്എസ്എല്‍സി പരീക്ഷ 2027 മാര്‍ച്ച് ഒന്നു മുതൽ; മെയ് ആദ്യവാരം ഫല പ്രഖ്യാപനം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി

November 13, 2026
4
ഉച്ചക്ക് ശേഷം വീണ്ടും ഇടിഞ്ഞു സ്വർണ്ണവില
Business

ഉച്ചക്ക് ശേഷം വീണ്ടും ഇടിഞ്ഞു സ്വർണ്ണവില

November 13, 2026
517
ഇ.ഡി ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
Crime

ഇ.ഡി ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

November 13, 2026
58
‘ആർഎസ്‌എസിന്റെ ഇഷ്‌ട തോഴിയായി കാലടി സർവകലാശാല വിസി പ്രവർത്തിക്കുന്നു’; വിദ്യാർത്ഥികളെ സന്ദർശിച്ച് പിണറായി
Kerala

‘ആർഎസ്‌എസിന്റെ ഇഷ്‌ട തോഴിയായി കാലടി സർവകലാശാല വിസി പ്രവർത്തിക്കുന്നു’; വിദ്യാർത്ഥികളെ സന്ദർശിച്ച് പിണറായി

November 13, 2026
53
Next Post
900 കണ്ടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു

900 കണ്ടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു

Recent News

ചാല സ്വർണ്ണ കവർച്ച: ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധം? ദുരൂഹത തിരഞ്ഞ് പോലീസ്

ചാല സ്വർണ്ണ കവർച്ച: ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധം? ദുരൂഹത തിരഞ്ഞ് പോലീസ്

November 14, 2026
45
നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഡോക്ടർ അറസ്റ്റിൽ, ആരോപണം നിഷേധിച്ച് പ്രതി

നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഡോക്ടർ അറസ്റ്റിൽ, ആരോപണം നിഷേധിച്ച് പ്രതി

November 14, 2026
21
ന്യൂറോഡൈവേർജന്റ് കുട്ടികൾക്കായി അതിഥി ചങ്ങരംകുളം സംഘടിപ്പിക്കുന്ന ശിശുദിന കാർണിവൽ ഇന്ന് ചങ്ങരംകുളത്ത് നടക്കും

ന്യൂറോഡൈവേർജന്റ് കുട്ടികൾക്കായി അതിഥി ചങ്ങരംകുളം സംഘടിപ്പിക്കുന്ന ശിശുദിന കാർണിവൽ ഇന്ന് ചങ്ങരംകുളത്ത് നടക്കും

November 14, 2026
10
പൊന്നാനി മേഖല മുസാബഖ സമാപിച്ചു’നന്നമുക്ക് റെയ്ഞ്ചിന് ഓവറോൾ കിരീടം

പൊന്നാനി മേഖല മുസാബഖ സമാപിച്ചു’നന്നമുക്ക് റെയ്ഞ്ചിന് ഓവറോൾ കിരീടം

November 14, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025