• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, December 25, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ദിവസവും 10 തവണ കൊക്കെയ്‌ൻ, ഒപ്പം ഉറക്കഗുളികളും; ലഹരി കിട്ടാൻ നമ്രത വിറ്റത് ഒരു കോടിയുടെ സ്വത്ത്; അന്വേഷണം മുംബൈയിലേക്ക്

cntv team by cntv team
May 14, 2025
in UPDATES
A A
ദിവസവും 10 തവണ കൊക്കെയ്‌ൻ, ഒപ്പം ഉറക്കഗുളികളും; ലഹരി കിട്ടാൻ നമ്രത വിറ്റത് ഒരു കോടിയുടെ സ്വത്ത്; അന്വേഷണം മുംബൈയിലേക്ക്
0
SHARES
542
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹൈദരാബാദ്∙ ലഹരിമരുന്ന് ഇടപാടിനിടെ അറസ്റ്റിലായ യുവ വനിത ഡോക്ടർ ലഹരിക്കായി വിറ്റഴിച്ചത് ഒരു കോടിയിലേറെ രൂപയുടെ സ്വത്തെന്ന് തെലങ്കാന ആന്റി നർക്കോട്ടിക്സ് ബ്യൂറോ (ടിജിഎഎൻബി). കാൻസർ ചികിത്സാരംഗത്തെ മുൻനിര സ്വകാര്യ ആശുപത്രി ശൃംഖലയുടെ സ്ഥാപകന്റെ മകളും സിഇഒയുമായ ഡോ. നമ്രത ചിഗുരുപതി (34) ആണു കഴിഞ്ഞദിവസം 53 ഗ്രാം കൊക്കെയ്‌നുമായി പിടിയിലായത്. നമ്രതയ്ക്ക് കൊക്കെയ്‌ൻ നൽകിയ മുംബൈ സ്വദേശി ബാലകൃഷ്ണയും പിടിയിലായി. ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്

നമ്രതയ്ക്ക് ലഹരി കൊടുത്തയച്ച വംശ് ധാക്കർ എന്നയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. മുംബൈയിൽ ഡിജെ ആയ ഇയാൾ ഇപ്പോൾ ഒളിവിലാണ്. മുംബൈയിലെ ഡിജെ പാർട്ടികളിൽ വച്ചാണ് നമ്രത ഇയാളെ പരിചയപ്പെട്ടെതെന്നാണ് പൊലീസ് നിഗമനം. വ്യാഴാഴ്ച വൈകിട്ട് ഹൈദരാബാദിലെ റായ്ദുർഗയിൽ വച്ചാണ് ധാക്കറുടെ വിതരണക്കാരൻ ബാലകൃഷ്ണയിൽനിന്നു നമ്രത ലഹരി വാങ്ങിയത്. ഈ സമയം പൊലീസ് എത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. 53 ഗ്രാം കൊക്കെയ്ൻ 57 ചെറുപാക്കറ്റുകളിലായി നമ്രതയുടെ മിനി കൂപ്പർ കാറിലുണ്ടായിരുന്നു. വാട്സാപ് വഴിയാണു നമ്രത ലഹരിമരുന്നിന് ഓർഡർ നൽകിയത്

നമത്ര നാല് വർഷത്തിലേറെയായി ലഹരിമരുന്നിന് അടിമയാണെന്ന് ടിജിഎഎൻബി ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2021ൽ സ്പെയ്നിൽ എംബിഎ പഠിക്കുന്നതിനിടെയാണു ലഹരി ഉപയോഗിച്ചു തുടങ്ങിയത്. 2014ൽ തെലങ്കാനയിലെ പീരംചെരുവിലെ ഒരു കോളജിൽനിന്നാണ് നമ്രത എംബിബിഎസ് പൂർത്തിയാക്കിയത്. 2017ൽ കേരളത്തിലെ കൊച്ചിയിലെ ഒരു സ്ഥാപനത്തിൽനിന്ന് റേഡിയേഷൻ ഓങ്കോളജിയിൽ എംഡിയും പൂർത്തിയാക്കി. നമത്ര പലപ്പോഴും ഒരു ദിവസം 10 തവണ വരെ കൊക്കെയ്ൻ ഉപയോഗിച്ചിരുന്നു. അമിതമായ ആസക്തിയെ തുടർന്ന് രാത്രിയിൽ ഉറക്കമെഴുന്നേറ്റ് പോലും ലഹരി ഉപയോഗിച്ചിരുന്നു. ഉറക്കഗുളികളും കഴിച്ചിരുന്നു’’– ഉദ്യോഗസ്ഥർ പറഞ്ഞു.

വിവാഹമോചിതയായ നമ്രതയ്ക്ക്, 2 കുട്ടികളുണ്ട്. ഇതുവരെ 70 ലക്ഷം രൂപ ലഹരിക്കായി ചെലവിട്ടിട്ടുണ്ടെന്ന് പൊലീസിനോടു നമ്രത സമ്മതിച്ചു. ഒരു കോടി രൂപയോളം വിലവരുന്ന സ്വത്ത് ഇതിനായി വിറ്റു. കഴിഞ്ഞമാസം നമ്രതയുടെ വീട്ടിലെത്തിയ പൊലീസ്, ഇവർ പൊലീസ് നിരീക്ഷണത്തിലാണെന്നും എത്രയും വേഗം ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്നും കുടുംബത്തിനു മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥരോട് നമ്രത തട്ടികയറുകയായിരുന്നു

Related Posts

വർണ്ണാഭമായി അമൽ ഇംഗ്ലീഷ് സ്കൂളിൽ വാർഷിക ദിനാഘോഷം
UPDATES

വർണ്ണാഭമായി അമൽ ഇംഗ്ലീഷ് സ്കൂളിൽ വാർഷിക ദിനാഘോഷം

December 25, 2025
1
പിഎഫ് പിൻവലിക്കല്‍ ഈസിയാകും, പാൻ കാര്‍ഡ് അധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മുട്ടൻപണി; 2026ല്‍ ബാങ്കിങ് നിയമങ്ങളില്‍ മാറ്റങ്ങള്‍, അറിയേണ്ടതെല്ലാം
UPDATES

പിഎഫ് പിൻവലിക്കല്‍ ഈസിയാകും, പാൻ കാര്‍ഡ് അധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മുട്ടൻപണി; 2026ല്‍ ബാങ്കിങ് നിയമങ്ങളില്‍ മാറ്റങ്ങള്‍, അറിയേണ്ടതെല്ലാം

December 25, 2025
3
വി വി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി
UPDATES

വി വി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി

December 25, 2025
2
റീല്‍സെടുക്കാന്‍ ട്രെയിന്‍ നിര്‍ത്തിച്ചു; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്; സംഭവം കണ്ണൂരില്‍
UPDATES

റീല്‍സെടുക്കാന്‍ ട്രെയിന്‍ നിര്‍ത്തിച്ചു; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്; സംഭവം കണ്ണൂരില്‍

December 25, 2025
2
ഡി.എൻ.എ ടെസ്റ്റിൽ കുഞ്ഞിന്‍റെ പിതൃത്വം തെളിഞ്ഞു; പെൺകുട്ടിയെ ഗർഭിണിയാക്കിയ 25കാരന് 57 വർഷം കഠിന തടവ്
UPDATES

ഡി.എൻ.എ ടെസ്റ്റിൽ കുഞ്ഞിന്‍റെ പിതൃത്വം തെളിഞ്ഞു; പെൺകുട്ടിയെ ഗർഭിണിയാക്കിയ 25കാരന് 57 വർഷം കഠിന തടവ്

December 25, 2025
1
കാട്ടാക്കടയിൽ കുടുംബം പള്ളിയിൽ പോയ സമയത്ത് കവർച്ച; 60 പവൻ കവർന്നു
UPDATES

കാട്ടാക്കടയിൽ കുടുംബം പള്ളിയിൽ പോയ സമയത്ത് കവർച്ച; 60 പവൻ കവർന്നു

December 25, 2025
2
Next Post
ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി: അഖിൽ മാരാർക്കെതിരെ കേസെടുത്ത് പൊലീസ്

ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി: അഖിൽ മാരാർക്കെതിരെ കേസെടുത്ത് പൊലീസ്

Recent News

വർണ്ണാഭമായി അമൽ ഇംഗ്ലീഷ് സ്കൂളിൽ വാർഷിക ദിനാഘോഷം

വർണ്ണാഭമായി അമൽ ഇംഗ്ലീഷ് സ്കൂളിൽ വാർഷിക ദിനാഘോഷം

December 25, 2025
1
പിഎഫ് പിൻവലിക്കല്‍ ഈസിയാകും, പാൻ കാര്‍ഡ് അധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മുട്ടൻപണി; 2026ല്‍ ബാങ്കിങ് നിയമങ്ങളില്‍ മാറ്റങ്ങള്‍, അറിയേണ്ടതെല്ലാം

പിഎഫ് പിൻവലിക്കല്‍ ഈസിയാകും, പാൻ കാര്‍ഡ് അധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മുട്ടൻപണി; 2026ല്‍ ബാങ്കിങ് നിയമങ്ങളില്‍ മാറ്റങ്ങള്‍, അറിയേണ്ടതെല്ലാം

December 25, 2025
3
വി വി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി

വി വി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി

December 25, 2025
2
റീല്‍സെടുക്കാന്‍ ട്രെയിന്‍ നിര്‍ത്തിച്ചു; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്; സംഭവം കണ്ണൂരില്‍

റീല്‍സെടുക്കാന്‍ ട്രെയിന്‍ നിര്‍ത്തിച്ചു; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്; സംഭവം കണ്ണൂരില്‍

December 25, 2025
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025