ചങ്ങരംകുളം:കർഷക കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആലംകോട് കൃഷിഭവന് മുന്നില്‍ കർഷക ധർണ്ണ നടത്തി.നെല്ല് സംഭരണം കിഴിവ് കൊള്ള അവസാനിപ്പിക്കുക,നെല്ല് സംഭരണം ഇടനിലക്കാരും സ്വകാര്യ മില്ല് പ്രതിനിധികളും തമ്മിലുള്ള ഒത്ത് കളി അവസാനിപ്പിക്കുക,നെല്ല് സംഭരണവില സംസ്ഥാന വിഹിതം വർദ്ധിപ്പിക്കുക,കോൾ മേഖലയിൽ ഇറിഗേഷൻ ആക്ട് പ്രകാരം സമിതികൾ അടിയന്തരമായി കൊണ്ട് വരിക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്.ശ്രീകുമാർ പെരുമുക്ക് അധ്യക്ഷത വഹിച്ചു.വെളിയം കോട് ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് പിടി അബ്ദുൽഖാദർ ഉൽഘാടനം ചെയ്തു.പികെ അബ്ദുള്ളക്കുട്ടി സ്വാഗതം പറഞ്ഞു .കാരയിൽ അപ്പു. കൃഷ്ണൻ നായർ,കെപി,ജഹാംഗീർ,എന്‍വി സുബൈർ, സി വി.ഗഫൂർ,കെവി ബീരാൻ,സികെ മോഹ നന്‍,എപി അബ്ദുല്ല കുട്ടി എന്നിവർ സംസാരിച്ചു