പൊന്നാനി:പുഴമ്പുറത്തെ വിദേശമദ്യ ഷോപ്പിനു മുന്നിൽ സമരം ചെയ്ത കെഎസ്‌യു പ്രവർത്തകർക്ക് നേരെ ജാമ്യമില്ലാ കുറ്റം ചുമത്തുവാൻ നിർദ്ദേശം നൽകിയ പൊന്നാനി സ്റ്റേഷന്റെ ചാർജ് ഉള്ള കുറ്റിപ്പുറം സിഐ നൗഫലിനെതിരെ അന്വേഷണം വേണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് ആവശ്യപ്പെട്ടു.വിദേശമദ്യ ഷോപ്പിനുള്ളിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ അക്രമം നടക്കുമ്പോൾ നോക്കി നിൽക്കുകയും മദ്യ ഷോപ്പിന് താഴെ സമരം ചെയ്യുന്ന കെ എസ് യു പ്രവർത്തകരുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്യുന്ന പോലീസിന്റെ ഇരട്ട നീതി ഡിജിപി അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.ബിവറേജസ് കോർപ്പറേഷൻ കെഎസ്‌യു പ്രവർത്തകർക്കെതിരെ പരാതിയൊന്നും നൽകാതെയാണ് പോലീസ് ജാമ്യമില്ല കുറ്റം ചുമത്തിയിട്ടുള്ളതെന്നും പൊന്നാനി ബ്ലോക്ക് കോൺഗ്രസ് ആരോപിച്ചു.