മാറഞ്ചേരി:തണൽ ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ വനിതാ റാലിയിൽ പങ്കെടുത്ത വനിതകളെ ലഹരി മാഫിയകൾ ഭീഷണിപ്പെടുത്തിയതിൽ തണൽ വെൽഫയർ സൊസൈറ്റി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.സൽക്കാരയിൽ നിന്നാരംഭിച്ച ലഹരിവിരുദ്ധ റാലി മാറഞ്ചേരിയിൽ സമാപിച്ചതിന് ശേഷം തിരിച്ച് വരുന്ന തണൽ മെമ്പർമാരായ സ്ത്രീകളെയാണ് ലഹരിക്കടിപ്പെട്ടവർ വിളിച്ച് ഭീഷണിപ്പെടുത്തിയത്.സ്ത്രീകൾ നടന്ന് വരുമ്പോൾ ആക്രോശിച്ച് വന്ന് അസഭ്യങ്ങൾ പറയുകയായിരുന്നുവെന്നും.നിങ്ങളുടെ വീട് നന്നാക്കിയതിന് ശേഷം മാത്രം ഞങ്ങളെ ശരിയാക്കാൻ വന്നാൽ മതിയെന്നും പറഞ്ഞാണ് സംഘം എത്തിയതെന്നും തണൽ വെൽഫയർ സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്
ഭാരവാഹികള്‍ അധികൃതരോട് ആവശ്യപ്പെട്ടു.ലഹരിയുടെ ഇരകളായ സ്ത്രീകൾ നടത്തിയ പ്രതിഷേധം, ലഹരി മാഫിയക്കാരെ പ്രകോപിപ്പിച്ചതിൻ്റെ പ്രതികരണമാണ് ഇത്തരം അവഹേളനങ്ങൾ എന്നും സൊസൈറ്റി അഭിപ്രായപ്പെട്ടു.തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ. മുഹമ്മദ് മുബാറക്,എക്സി.അംഗങ്ങളായ പി.അബ്ദുസ്സമദ്,ടി.പി.നാസർ,അബ്ദുകുഞ്ഞിമോൻ,സൈനൽ എന്നിവർ പ്രസംഗിച്ചു.







