• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ശ്രീനാഥ്‌ ഭാസിയും മാത്യു തോമസും ഒന്നിച്ചെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’; ഓഡിയോ ലോഞ്ച് നടന്നു

cntv team by cntv team
May 5, 2025
in Entertainment
A A
ശ്രീനാഥ്‌ ഭാസിയും മാത്യു തോമസും ഒന്നിച്ചെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’; ഓഡിയോ ലോഞ്ച് നടന്നു
0
SHARES
33
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. അന്‍വര്‍ റഷീദിന്‍റെ സഹസംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ചിത്രം. കംപ്ലീറ്റ്‌ എന്‍റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകിയ സൂചന. ഒരു ഓഫീസ് ചെയറിൽ കോട്ടിട്ട് പുറം തിരിഞ്ഞിരിക്കുന്ന കുറുക്കനെ കാണിച്ചുകൊണ്ട് കൗതുകം ജനിപ്പിക്കുന്ന രീതിയിലായിരുന്നു പോസ്റ്റർ എത്തിയിരുന്നത്.

മാത്യുവിനേയും ഭാസിയേയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് സിനിമയിൽ ശ്രദ്ധേയനായ നടൻ മിലിന്ദ് സോമനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. മലയാളത്തിൽ ആദ്യമായാണ് അദ്ദേഹം അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ദിലീഷ് പോത്തൻ, സിദ്ദീഖ്, അശോകൻ, ബാബുരാജ്, സുദേവ് നായർ, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ, ഹസ്ലി, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ, ഗബ്രി, ആർ.ജെ മുരുഗൻ, ആദേഷ് ദമോദരൻ, ശ്രിയ രമേഷ്, അർജുൻ ഗണേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

എ&ആർ മീഡിയ ലാബ്‌സിന്‍റെയും യുബി പ്രൊഡക്‌ഷൻസിന്‍റെയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ.മുഹമ്മദ്, സലാം ബുഖാരി എന്നിവര്‍ ചേര്‍ന്നാണ് ‘ഉടുമ്പന്‍ചോല വിഷന്‍’ നിർമിക്കുന്നത്. ഛായാഗ്രഹണം: വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിങ്: വിവേക് ഹർഷൻ, സംഗീതം: ഗോപി സുന്ദർ, റൈറ്റർ: അലൻ റോഡ്‍നി, എക്സി.പ്രൊഡ്യൂസർ: ഷിഹാബ് പരാപറമ്പത്ത്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിങ്സ്റ്റൺ, മാഫിയ ശശി, തവസി രാജ്, കോറിയോഗ്രഫി: ഷോബി പോൾരാജ്, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ഫൈനൽ മിക്സ്: എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് ശേഖർ, ലൈൻ പ്രൊഡ്യൂസർ: സിറാസ് എംപി, സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കണ്ണൻ ടിജി, അസോസിയേറ്റ് ഡയറക്ടർ: അജ്മൽ ഹംസ, അർജുൻ ഗണേഷ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: ആദർശ് കെ രാജ്, അസി.ഡയറക്ടർമാർ: തോമസ് കുട്ടി രാജു, അഭിരാമി കെ ഉദയ്, രവീണനാഥ് കെ.എൽ, പിആർഒ: ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻ: സ്പെൽബൗണ്ട് സ്റ്റുഡിയോസ്.

Related Posts

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്
Entertainment

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

April 2, 2026
97
നിവിൻ പോളി-ബി. ഉണ്ണികൃഷ്‍ണൻ ചിത്രം ‘പ്രതിഛായ’ തിയേറ്ററുകളിൽ മുന്നേറുന്നു; ആദ്യ വാരാന്ത്യത്തിൽ വൻ കളക്ഷൻ
Entertainment

നിവിൻ പോളി-ബി. ഉണ്ണികൃഷ്‍ണൻ ചിത്രം ‘പ്രതിഛായ’ തിയേറ്ററുകളിൽ മുന്നേറുന്നു; ആദ്യ വാരാന്ത്യത്തിൽ വൻ കളക്ഷൻ

March 31, 2026
66
വെറും തിരിച്ചുവരവല്ല, ഇത് പാപ്പനും പിള്ളേരും തരുന്ന സര്‍പ്രൈസ്; ആട് 3 റിവ്യൂ
Entertainment

വെറും തിരിച്ചുവരവല്ല, ഇത് പാപ്പനും പിള്ളേരും തരുന്ന സര്‍പ്രൈസ്; ആട് 3 റിവ്യൂ

March 19, 2026
63
മമ്മൂട്ടി-മോഹൻലാൽ സിനിമ ‘പാട്രിയറ്റിന്’ വിലക്ക്; ചിത്രവുമായി കരാർ വയ്ക്കരുതെന്ന് ഫിയോക്ക്
Entertainment

മമ്മൂട്ടി-മോഹൻലാൽ സിനിമ ‘പാട്രിയറ്റിന്’ വിലക്ക്; ചിത്രവുമായി കരാർ വയ്ക്കരുതെന്ന് ഫിയോക്ക്

March 6, 2026
216
ആയുധങ്ങളുമായി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും ടീമും; ആട് 3 പോസ്റ്റർ
Entertainment

ആയുധങ്ങളുമായി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും ടീമും; ആട് 3 പോസ്റ്റർ

February 21, 2026
68
സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ചു, ജനനായകൻ ഇനി റിവൈസിങ് കമ്മിറ്റിയിലേക്ക്; റിലീസ് ഉടൻ
Entertainment

സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ചു, ജനനായകൻ ഇനി റിവൈസിങ് കമ്മിറ്റിയിലേക്ക്; റിലീസ് ഉടൻ

February 10, 2026
53
Next Post
‘ലാലേട്ടനോടൊപ്പം അഭിനയിക്കാൻ കൊതി തോന്നി, പിന്നെയൊന്നും നോക്കിയില്ല’; തുടരുമിലെ റോളിനെക്കുറിച്ച് അർജുൻ അശോകൻ

'ലാലേട്ടനോടൊപ്പം അഭിനയിക്കാൻ കൊതി തോന്നി, പിന്നെയൊന്നും നോക്കിയില്ല'; തുടരുമിലെ റോളിനെക്കുറിച്ച് അർജുൻ അശോകൻ

Recent News

‘NDA അധികാരത്തിൽ വന്നാൽ 2 വർഷത്തിനുള്ളിൽ കേരളത്തിൽ എയിംസ്, ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം’; അമിത് ഷാ

‘NDA അധികാരത്തിൽ വന്നാൽ 2 വർഷത്തിനുള്ളിൽ കേരളത്തിൽ എയിംസ്, ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം’; അമിത് ഷാ

April 6, 2026
5
കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ ; നാളെ കലാശക്കൊട്ട്

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ ; നാളെ കലാശക്കൊട്ട്

April 6, 2026
4
നടുവട്ടം പിലാക്കൽ മഹല്ലിൽ മരമില്ലിന് സമീപം താമസിക്കുന്ന പിലാക്കൽ മുഹമ്മദ് അലി(മണി )നിര്യാതനായി

നടുവട്ടം പിലാക്കൽ മഹല്ലിൽ മരമില്ലിന് സമീപം താമസിക്കുന്ന പിലാക്കൽ മുഹമ്മദ് അലി(മണി )നിര്യാതനായി

April 6, 2026
10
പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

April 5, 2026
54
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025