• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മലയാള നടന്മാരെയാകെ സംശയനിഴലിൽ നിർത്തി, ലിസ്റ്റിനെ സംഘടനയിൽനിന്ന് പുറത്താക്കണം -സാന്ദ്രാ തോമസ്

cntv team by cntv team
May 3, 2025
in Kerala
A A
മലയാള നടന്മാരെയാകെ സംശയനിഴലിൽ നിർത്തി, ലിസ്റ്റിനെ സംഘടനയിൽനിന്ന് പുറത്താക്കണം -സാന്ദ്രാ തോമസ്
0
SHARES
164
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമയിലെ ഒരു പ്രമുഖ താരത്തിനെതിരെ പേര് വെളിപ്പെടുത്താതെ നടത്തിയ വിമര്‍ശനത്തിൽ പ്രതികരണവുമായി സാന്ദ്ര തോമസ്. മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പ്രസ്താവനയാണ് ലിസ്റ്റിൻ നടത്തിയിട്ടുള്ളത്. അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണ് ലിസ്റ്റിൻ്റെ നടപടി. മലയാളസിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്തത്തിൽ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസ് വ്യക്തമാക്കി.ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. തനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തിൽ രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായി ഞാൻ മുന്നോട്ട് പോയപ്പോൾ എന്നെ സസ്‌പെൻഡ് ചെയ്യാൻ കാണിച്ച പ്രൊഡ്യൂസഴ്സ് അസോസിയേഷൻ നേതൃത്വം ലിസ്റ്റിൻ സ്റ്റീഫനെയും പുറത്താക്കാനുള്ള ആർജ്ജവം കാണിക്കണമെന്നും സാന്ദ്ര കൂട്ടിച്ചേർത്തു. ‘ഫിലിം പ്രൊഡ്യൂസർസ് അസോസിയേഷൻ ഭാരവാഹിക്കും അസോസിയേഷനിൽ വിശ്വാസമില്ലാതായോ ?’ എന്ന തലക്കെട്ടോടെയായിരുന്നു സാന്ദ്ര തോമസ് കുറിപ്പ് പങ്കുവെച്ചത്.*ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ*ഫിലിം പ്രൊഡ്യൂസർസ് അസോസിയേഷൻ ഭാരവാഹിക്കും അസോസിയേഷനിൽ വിശ്വാസമില്ലാതായോ ?സിനിമ സംഘടനകളുടെ ഉദ്ദേശലക്ഷ്യങ്ങളിൽ പ്രധാനം സിനമക്കകത്തു ഉണ്ടാകുന്ന പ്രശ്നങ്ങളെ രമ്യതയിൽ പരിഹരിക്കുക എന്നുള്ളതാണ് . എന്നാൽ ഇന്നലെ ഒരു പൊതുവേദിയിൽ വെച്ച് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികൂടിയായ ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണ് . മലയാളസിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്തത്തിൽ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണം .എനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തിൽ രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായി ഞാൻ മുന്നോട്ട് പോയപ്പോൾ എന്നെ സസ്‌പെൻഡ് ചെയ്യാൻ കാണിച്ച (കോടതിയിൽ നിലനിന്നില്ല എങ്കിൽപ്പോലും ) പ്രൊഡ്യൂസഴ്സ് അസോസിയേഷൻ നേതൃത്വം ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ പുറത്താക്കാനുള്ള ആർജ്ജവം കാണിക്കണം . കൂടാതെ ഉന്നതബോഡി എന്ന നിലയിൽ കേരളാ ഫിലിം ചേംബർ സ്വമേധയാ ഈ വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു .‘മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് ഇന്ന് തിരികൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപ്പടക്കത്തിന് ഇന്ന് അദ്ദേഹം തിരികൊളുത്തിയിരിക്കുകയാണ്. ഞാനീ പറയുന്നത് ആ നടന്‍ കാണും. നിങ്ങള്‍ ചെയ്തത് വലിയ തെറ്റാണെന്ന് ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്. ആവര്‍ത്തിക്കരുത്. കാരണം അങ്ങനെ തുടര്‍ന്നാല്‍ അത് വലിയ പല പ്രശ്‌നങ്ങള്‍ക്കും കാരണമായി മാറുമെന്നും ഞാന്‍ അറിയിക്കുകയാണ് എന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്റെ പരാമര്‍ശം. നടന്റെ പേര് പറയാതെ ലിസ്റ്റിന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ ലിസ്റ്റിനെ പിന്തുണച്ചും എതിര്‍ത്തുമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ കൊഴുക്കുന്നത്.

Related Posts

‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ
Kerala

‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ

August 13, 2026
10
മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടികൂടും: പദ്ധതിയുമായി കേന്ദ്രസർക്കാർ
Kerala

മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടികൂടും: പദ്ധതിയുമായി കേന്ദ്രസർക്കാർ

August 13, 2026
60
കെ നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി
Kerala

കെ നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി

August 13, 2026
79
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

August 13, 2026
52
വയോധികയെ മര്‍ദിച്ചെന്ന പരാതി; വ്‌ളോഗര്‍ ശാലു പേയാടിനെതിരെ കേസ്
Kerala

വയോധികയെ മര്‍ദിച്ചെന്ന പരാതി; വ്‌ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

August 13, 2026
41
അഭിമന്യു വധക്കേസ്; മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരായി, കുറ്റം നിഷേധിച്ച് പ്രതികള്‍
Kerala

അഭിമന്യു വധക്കേസ്; മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരായി, കുറ്റം നിഷേധിച്ച് പ്രതികള്‍

August 13, 2026
83
Next Post
ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബെംഗളുരു ഇന്ന് ചെന്നൈക്കെതിരെ

ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബെംഗളുരു ഇന്ന് ചെന്നൈക്കെതിരെ

Recent News

മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

August 13, 2026
0
എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

August 13, 2026
16
‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ

‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ

August 13, 2026
10
ലുങ്കിവാലാ അധിക്ഷേപത്തിൽ കേരള സംസ്കാരത്തിന് ഐക്യദാർഢ്യം; സെറ്റും മുണ്ടും ധരിച്ചെത്തി ജയാ ബച്ചൻ

ലുങ്കിവാലാ അധിക്ഷേപത്തിൽ കേരള സംസ്കാരത്തിന് ഐക്യദാർഢ്യം; സെറ്റും മുണ്ടും ധരിച്ചെത്തി ജയാ ബച്ചൻ

August 13, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025