എടപ്പാൾ:എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്കോഡിലെ സർക്കിൾ ഇൻസ്‌പെക്ടർ നൗഫലിന്റെ നേത്രത്തിൽ എടപ്പാളിലുള്ള സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ 106 ഗ്രാം എം ഡി എം എ പിടികൂടി. പാലക്കാട് പട്ടാമ്പി കുമ്പളത്ത് വളപ്പിൽ വീട്ടിൽ ഷാഫി (35)യാണ് എം ഡി എം എയുമായി പിടികൂടിയത്. ഇയാൾ മലപ്പുറം പാലക്കാട് ജില്ലാ അതിർത്തികളിൽ ചെറുകിട വില്പനയ്ക്കായി ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങിക്കൊണ്ടു വന്ന് ലോഡ്ജിലെ റൂമിൽ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. ഇയാളെ ലോഡ്ജിൽ വെച്ചു സർക്കിൾ ഇൻസ്‌പെക്ടർ നൗഫൽ. എൻ അറസ്റ്റ് ചെയ്തു കേസ് എടുത്തു.പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ആസിഫ് ഇക്ബാൽ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത്. കെ, മുഹമ്മദ് മുസ്തഫ. എം,വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ. കെ. പി, എക്സൈസ് ഡ്രൈവർ മുഹമ്മദ് നിസാർ എം എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.