ചങ്ങരംകുളം:പന്താവൂർ കരുവടി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും കരിങ്കുട്ടിയാട്ടവും വിപുലമായി ആഘോഷിച്ചു.സുരേഷ് ബാബു ചെറവല്ലൂരിന്റെ നേതൃത്വത്തിൽ പ്രത്യേക പൂജകൾ നടന്നു.മുടവന്നൂർ ദിനേഷും സംഘവും കരിങ്കുട്ടിയാട്ടത്തിന് നേതൃത്വം നൽകി.ഉച്ചക്ക് അന്നദാനം നടന്നു.വൈകീട്ട് പൂഴികുന്നത്ത് പാക്കത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്ന് താലം എഴുന്നെള്ളിപ്പും നടന്നു.ദീപാരാധനക്ക് ശേഷം തായമ്പക മറ്റു ചടങ്ങുകളും ഉണ്ടായി