ചങ്ങരംകുളം:ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് യുവതിക്ക് പരിക്കേറ്റു.പന്താവൂര്‍ സ്വദേശി മണക്കടവത്ത് രതീഷ് എന്ന ബച്ചുവിന്റെ ഓടിട്ട വീടിന് മുകളിലാണ് തെങ്ങ് വീണത്.വെള്ളിയാഴ്ച വൈകിയിട്ട് ആറരയോടെയാണ് സംഭവം.അപകട സമയത്ത് വീടിന്റെ മുറ്റത്ത് നിന്നിരുന്ന മണക്കടവത്ത് ചന്ദ്രന്റെ മകൾ ധന്യക്കാണ് പരിക്കേറ്റത്.തലനാരിഴക്കാണ് തെങ്ങ് തലയില്‍ വീഴാതിരുന്നത്.ഇത് കൊണ്ട് തന്നെ വലിയ വലിയ അപകടമാണ് ഒഴിവായത്.പരിക്കേറ്റ ധന്യയെ നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീടിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.സമീപത്ത് മറ്റൊരു വീട്ടിലും തെങ്ങ് കടപുഴകി വീണിട്ടുണ്ട്.കൊലവന്റെ വളപ്പിൽ മുഹമ്മദ് എന്ന മാനുപ്പയുടെ പറമ്പിലെ തെങ്ങാണ് ശക്തമായ കാറ്റിൽ കടപുഴകി വീണത്.