• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

‘തുടരും’ ഒടിടി അവകാശം സ്വന്തമാക്കി ജിയോ ഹോട്ട്‌സ്റ്റാർ

cntv team by cntv team
May 2, 2025
in Entertainment
A A
‘തുടരും’ ഒടിടി അവകാശം സ്വന്തമാക്കി ജിയോ ഹോട്ട്‌സ്റ്റാർ
0
SHARES
145
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മോഹൻലാലും ശോഭനയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘തുടരും’ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് ജിയോ ഹോട്ട്‌സ്റ്റാർ സ്വന്തമാക്കി. ചിത്രം ആഗോള കലക്ഷനിൽ 100 കോടി പിന്നിട്ടെന്ന വിവരം കഴിഞ്ഞദിവസം നിർമാതാക്കൾ പങ്കുവെച്ചിരുന്നു.മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ‘എമ്പുരാനും’ ഹോട്ട്‌സ്റ്റാറായിരുന്നു സ്ട്രീമിങ് ചെയ്തിരുന്നത്. ലൂസിഫറിന്റെ രണ്ടാംഭാഗമായ ‘എമ്പുരാൻ’ വൻ തുകക്കാണ് ജിയോ ഹോട്ട്‌സ്റ്റാർ ഒടിടി റൈറ്റ്‌സ് നേടിയത്. ‘തുടരും’ വിറ്റുപോയത് വന്‍ തുകക്കാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.സിനിമ തിയേറ്ററകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ ഒടിടിയിൽ ഉയർന്ന വിലക്ക് വിൽക്കുന്ന രീതിയാണ് സമീപകാലത്ത് കാണുന്നത്. പല നിർമാതാക്കളും ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം വിൽക്കാൻ തിയേറ്റർ റിലീസ് വരെ കാത്തിരുന്നു. സിനിമ തിയേറ്ററിൽ വിജയം കണ്ടില്ലെങ്കിൽ ഒടിടിയിൽ വിറ്റുപോകാറില്ലെന്നതും സമീപ കാലത്ത് മലയാള സിനിമ നേരിട്ട പ്രതിസന്ധിയായിരുന്നു.ഏപ്രിൽ 25 നാണ് ‘തുടരും’ തിയേറ്ററുകളിൽ എത്തിയത്. മോഹൻലാലിലും ശോഭനക്കും പുറമെ ബിനു പപ്പു, പ്രകാശ് വർമ്മ, മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, സംഗീത് കെ പ്രതാപ് , ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി, ജി സുരേഷ്‌കുമാർ, ജെയ്‌സ് മോൻ, ഷോബിതിലകൻ, ഷൈജോ അടിമാലി, കൃഷ്ണപ്രഭ, റാണി ശരൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.ഷൺമുഖം എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. കെ ആർ സുനിലും തരുൺ മൂർത്തിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.

Related Posts

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്
Entertainment

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
114
പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ
Entertainment

പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ

August 19, 2026
100
I’m Game ഓണത്തിനില്ല, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ദുൽഖർ
Entertainment

I’m Game ഓണത്തിനില്ല, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ദുൽഖർ

August 13, 2026
66
കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ
Entertainment

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

July 31, 2026
157
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’
Entertainment

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
56
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍
Entertainment

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍

July 21, 2026
71
Next Post
മുന്‍ താരം എസ്. ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍

മുന്‍ താരം എസ്. ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍

Recent News

നേപ്പാളില്‍ കാണാതായവരില്‍ പൊന്നാനി സ്വദേശികളായ കുടുംബവും’ഇടപെട്ട് എംഎല്‍എ യും എംപിയും

നേപ്പാളില്‍ കാണാതായവരില്‍ പൊന്നാനി സ്വദേശികളായ കുടുംബവും’ഇടപെട്ട് എംഎല്‍എ യും എംപിയും

August 28, 2026
994
പൊന്നാനിയിൽ ആക്രമണക്കേസിൽ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റിൽ

പൊന്നാനിയിൽ ആക്രമണക്കേസിൽ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റിൽ

August 28, 2026
152
ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

August 28, 2026
302
ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം;കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം;കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

August 28, 2026
404
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025