അകലാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു’രണ്ടു പേർക്ക് പരിക്കേറ്റു.അകലാട് സ്വദേശി കാക്കനാത്ത് മുഹമ്മദുണ്ണി (58)ആണ് മരിച്ചത്.ചാവക്കാട് പൊന്നാനി ദേശീയ പാതയിലെ അകലാട് അഞ്ചാം കല്ലിലാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്.അപകടത്തിൽ പരിക്കേറ്റ എടക്കഴിയൂർ സ്വദേശി അജ്മൽ (25), അഞ്ചാംകല്ല് സ്വദേശി അൻവർ ,അകലാട് സ്വദേശി മുഹമ്മദുണ്ണി (58)എന്നിവരെ അകലാട് മൂന്നൈനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചേര്‍ന്നാണ് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഗുരുതരമായി പരിക്കേറ്റ മുഹമ്മദുണ്ണി അൻവർ എന്നിവരെ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മുഹമ്മദുണ്ണി മരണപ്പെടുകയായിരുന്നു.അൻവറിനെ ആത്രേയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൃതദേഹം കുന്ദംകുളം യൂണിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്











