• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം:ജയിലില്‍ കഴിയുന്ന കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ആക്രമണം; സ്‌ഫോടക വസ്തു കത്തിച്ച് വീടിന് നേരെ എറിയുന്നതായി ദൃശ്യങ്ങള്‍

ckmnews by ckmnews
February 27, 2026
in UPDATES
A A
ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം:ജയിലില്‍ കഴിയുന്ന കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ആക്രമണം; സ്‌ഫോടക വസ്തു കത്തിച്ച് വീടിന് നേരെ എറിയുന്നതായി ദൃശ്യങ്ങള്‍
0
SHARES
176
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരുക്കേല്‍ക്കാനിടയായ പ്രതിഷേധ കേസില്‍ ഒന്നാം പ്രതിയായ കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ആക്രമണം.കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ വീടിന് നേരെയാണ് ആക്രമണം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആക്രമണമുണ്ടായത്.

ബിതുലിന്റെ വീടിന് നേരെ രണ്ടുപേര്‍ എന്തോ തരത്തിലുള്ള സ്‌ഫോടക വസ്തു കത്തിച്ച് എറിയുന്നതായി പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. കോഴിക്കോട് വടകര തിരുവള്ളൂരാണ് ബിതുലിന്റെ വീട്. ഗേറ്റിന് പുറത്തുനിന്നാണ് രണ്ടുപേര്‍ സ്‌ഫോടക വസ്തു കത്തിച്ച് വീടിന് നേരെ എറിഞ്ഞത്. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. വീടിന്റെ ജനല്‍ച്ചില്ല് ആക്രമണത്തില്‍ തകര്‍ന്നു. ബിതുല്‍ നിലവില്‍ ജയിലിലാണ്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല.

Read Also: ഐസിയുവില്‍ മന്ത്രിക്കൊപ്പം നഴ്‌സുമാരുടെ സെല്‍ഫി; വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്; നഴ്‌സുമാര്‍ക്കെതിരെ നടപടിക്ക് സാധ്യത

അതേസമയം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കെഎസ്യു പ്രതിഷേധത്തില്‍ മര്‍ദനമോ സുരക്ഷാ വീഴ്ചയോ ഉണ്ടായിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഉത്തരമേഖലാ ഡിഐജിയ്ക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നല്‍കിയിട്ടുള്ള വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും ആക്രമണ ദൃശ്യങ്ങള്‍ ഇല്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. മന്ത്രി സമരക്കാര്‍ക്കെതിരെ തിരിഞ്ഞതോടെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിലും പോലീസുകാര്‍ നല്‍കിയ റിപ്പോര്‍ട്ട്. നിലവില്‍ റെയില്‍വേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ സുരക്ഷാ വീഴ്ച സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ല.

Related Posts

നിർദ്ദിഷ്ട പന്താവൂർ സാഹിത്യപാർക്ക് ‘പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
UPDATES

നിർദ്ദിഷ്ട പന്താവൂർ സാഹിത്യപാർക്ക് ‘പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

September 30, 2026
106
ലോങ് ടേം ഡെക്കറേഷൻ അവാർഡ് പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ത്വയ്യിബ് മാസ്റ്റർക്ക്
UPDATES

ലോങ് ടേം ഡെക്കറേഷൻ അവാർഡ് പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ത്വയ്യിബ് മാസ്റ്റർക്ക്

September 30, 2026
23
സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു; കശ്മീരില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
UPDATES

സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു; കശ്മീരില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

September 30, 2026
191
മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്
UPDATES

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

September 30, 2026
63
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; സുവർണനേട്ടം വനിതകളുടെ 4×400 മീറ്റർ റിലേയിൽ
UPDATES

ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; സുവർണനേട്ടം വനിതകളുടെ 4×400 മീറ്റർ റിലേയിൽ

September 30, 2026
23
ചങ്ങരംകുളം ആലംകോട് പൂക്കാത്ത് അബുവിന്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി
UPDATES

ചങ്ങരംകുളം ആലംകോട് പൂക്കാത്ത് അബുവിന്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി

September 30, 2026
480
Next Post
കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണി ട്രാപ്പിൽ കുടുക്കിയ സംഭവം; പ്രതികൾക്കെതിരെ കാപ്പ ചുമത്തും

കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണി ട്രാപ്പിൽ കുടുക്കിയ സംഭവം; പ്രതികൾക്കെതിരെ കാപ്പ ചുമത്തും

Recent News

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
2
എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

September 30, 2026
1
ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

September 30, 2026
22
550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 30, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025