• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

cntv team by cntv team
April 30, 2025
in Crime, Kerala
A A
0
SHARES
238
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കല്പറ്റ: ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ സ്ത്രീകൾക്കെതിരേ ലൈംഗികാധിക്ഷേപം നടത്തിയ യുവാവ് അറസ്റ്റിൽ. സുൽത്താൻബത്തേരി ചെതലയത്തിനു സമീപം താമസിക്കുന്ന നായ്ക്കമാവുടിയിൽ ബാഷിദ് (28) ആണ് വയനാട് സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്.കഴിഞ്ഞവർഷം ജൂലായ് 30-ന് നടന്ന ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായ സ്ത്രീകളെക്കുറിച്ചാണ് പിറ്റേദിവസം ഇയാൾ ലൈംഗികപരാമർശങ്ങൾ അടങ്ങിയ അധിക്ഷേപം ഇൻസ്റ്റഗ്രാം വഴി നടത്തിയത്. എറണാകുളം സ്വദേശിയും കല്പറ്റയിൽ ബിസിനസ് നടത്തുകയും െചയ്യുന്ന മറ്റൊരു യുവാവിന്റെ ഫോട്ടോയും പേരും ഉപയോഗിച്ചാണ് ഇയാൾ വ്യാജ അക്കൗണ്ട് നിർമിച്ചത്.

കല്പറ്റ എസ് കെഎംജെ സ്കൂളിൽ ദുരിതാശ്വാസക്യാമ്പിൽ സേവനം ചെയ്യുന്നതിനിടയിലാണ് തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഇത്തരം പോസ്റ്റുകൾ നടത്തുന്നതെന്ന് യുവാവ് അറിയുന്നത്. തുടർന്ന് വയനാട് സൈബർ പോലീസ് സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയിൽ കേസെടുത്തു. മാസങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയായ ബാഷിദിനെ പിടികൂടിയത് വിപിഎൻ സംവിധാനം ഉപയോഗിച്ച് ഐപി മേൽവിലാസം മാസ്ക് ചെയ്താണ് പ്രതി സ്ത്രീകൾക്കുനേരേ മോശം പരാമർശം നടത്തിയത്. നൂറുകണക്കിന് ഐപി മേൽവിലാസങ്ങൾ വിശകലനം ചെയ്താണ് വയനാട് സൈബർ പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.

പരാതിക്കാരനായ യുവാവിനൊപ്പം മാർക്കറ്റിങ് ബിസിനസിൽ ഉണ്ടായിരുന്ന ആളായിരുന്നു ബാഷിദ്. എന്നാൽ, സാമ്പത്തികക്രമക്കേടുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടർന്ന് ബാഷിദിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഇതേത്തുടർന്നുള്ള വൈരാഗ്യമാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകൾക്കുനേരേ അതിക്രമം നടത്താൻ‌ കാരണമെന്ന് പോലീസ് പറഞ്ഞു.

Related Posts

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU
Kerala

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

July 22, 2026
1.8k
നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്
Kerala

നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

July 22, 2026
105
വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു
Kerala

വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു

July 22, 2026
150
‘തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണം നേതാക്കൾ തട്ടിയെടുത്തു; 17 ചാക്കുകളിലായി 25 കോടി രൂപയെത്തി’; BJP ക്കെതിരെ തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി
Kerala

‘തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണം നേതാക്കൾ തട്ടിയെടുത്തു; 17 ചാക്കുകളിലായി 25 കോടി രൂപയെത്തി’; BJP ക്കെതിരെ തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി

July 22, 2026
143
തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
Crime

തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

July 22, 2026
226
‘മോഹൻലാൽ മകളെ രാജ്യദ്രോഹികൾക്ക് സപ്പോർട്ട് ചെയ്യാൻ വിടരുത്’; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം
Kerala

‘മോഹൻലാൽ മകളെ രാജ്യദ്രോഹികൾക്ക് സപ്പോർട്ട് ചെയ്യാൻ വിടരുത്’; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം

July 22, 2026
397
Next Post
വിശാഖപട്ടണത്ത് തീർത്ഥാടകർക്ക് മേൽ ക്ഷേത്രമതിൽ ഇടിഞ്ഞു വീണു; 7 പേർക്ക് ദാരുണാന്ത്യം

വിശാഖപട്ടണത്ത് തീർത്ഥാടകർക്ക് മേൽ ക്ഷേത്രമതിൽ ഇടിഞ്ഞു വീണു; 7 പേർക്ക് ദാരുണാന്ത്യം

Recent News

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

July 22, 2026
0
ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

July 22, 2026
8
നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

July 22, 2026
1.8k
നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

July 22, 2026
105
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025