എടപ്പാള്‍:എം ഇ എസ് സംസ്ഥാന കലോത്സവത്തിലെ താരമായി കുറ്റിപ്പുറം എം ഇ എസ് കാമ്പസ് സ്കൂൾ വിദ്യാർത്ഥിനി പി എം ദേവിക.പങ്കെടുത്ത നാലു വ്യക്തിഗത ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ദേവിക ശ്രദ്ധേയയായത്.കാറ്റഗറി 4 സംസ്കൃത പദ്യ പാരായണം,കുച്ചിപ്പുടി,ഭരതനാട്യം,മോഹിനിയാട്ടം എന്നിവയിലാണ് ഒന്നാം സ്ഥാനം നേടിയത്. മലപ്പുറം സഹോദയ ജില്ലാ കലോത്സവത്തിൽ കലാതിലകം പട്ടം ദേവിക നേടിയിരുന്നു