• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ദുൽഖറിൻ്റെ വിളയാട്ടം; മൂന്ന് ദിവസത്തില്‍ മുടക്ക് മുതൽ തിരിച്ചുപിടിച്ച് ലക്കി ഭാസ്ക്കർ

ckmnews by ckmnews
November 3, 2024
in Entertainment
A A
ദുൽഖറിൻ്റെ വിളയാട്ടം; മൂന്ന് ദിവസത്തില്‍ മുടക്ക് മുതൽ തിരിച്ചുപിടിച്ച് ലക്കി ഭാസ്ക്കർ
0
SHARES
209
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പതിനാല് മാസത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍റേതായി ഒരു സിനിമ വരുന്നു. അതും തെലുങ്കില്‍. മുന്‍ തെലുങ്ക് പടങ്ങളില്‍ അദ്ദേഹം രചിച്ച വിജയഗാഥ വീണ്ടും ആവര്‍ത്തിക്കാന്‍ ആയിരുന്നു ആ വരവ്. പ്രഖ്യാപനം മുതല്‍ ശ്രദ്ധിക്കപ്പെട്ട ലക്കി ഭാസ്കര്‍ മുന്‍വിധികളെ മാറ്റിമറിച്ച് വന്‍ സ്വീകാര്യത നേടുകയാണ്. ഭാസ്കര്‍ എന്ന നായക കഥാപാത്രമായി ദുല്‍ഖര്‍ സ്ക്രീനില്‍ നിറഞ്ഞാടിയപ്പോള്‍ ബോക്സ് ഓഫീസിലും പൊന്‍തിളക്കം. ഒക്ടോബര്‍ 31ന് ദീപാവലി റിലീസായാണ് ലക്കി ഭാസ്കര്‍ തിയറ്ററുകളില്‍ എത്തിയത്. പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രം തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി തുടങ്ങി ഭാഷകളിലും റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് റിലീസ് ദിനം മുതല്‍ എല്ലാ ഭാഷകളിലും ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ അധിക ഷോകളും തിയറ്ററുകളില്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ 102 അധിക ഷോകളാണ് മൂന്നാം ദിനം നടന്നതെന്ന് ട്രേഡ് അനിലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, റിലീസ് ചെയ്ത് രണ്ട് ദിവസത്തില്‍ ലക്കി ഭാസ്കര്‍ നേടിയത് 𝟐𝟔.𝟐 കോടിയോളം രൂപയാണ്. 𝟏𝟐.𝟕𝟎 കോടിയായിരുന്നു ആദ്യദിനത്തിലെ കണക്ക്. 2.5 കോടിയായിരുന്നു കേരളത്തിലെ ആദ്യദിന കളക്ഷന്‍. ഇന്നലെയും ഇന്നും അവധി ദിവസങ്ങള്‍ ആയതിനാല്‍ വന്‍ കളക്ഷനില്‍ ലക്കി ഭാസ്കറിന്‍റെ വന്‍ കുതിച്ചു ചാട്ടമാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഇന്നത്തോടെ ചിത്രം മുടക്കു മുതല്‍ തിരിച്ചു പിടിക്കും. വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മീനാക്ഷി ചൗധരി, ആയിഷ ഖാൻ, ഹൈപ്പർ ആദി, പി. സായ് കുമാർ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിട്ടുണ്ട്. മുപ്പത് കോടിയോളം രൂപയാണ് ലക്കി ഭാസ്കറിന്‍റെ ബജറ്റ് എന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Posts

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്
Entertainment

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്

October 12, 2026
9
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
167
യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്
Entertainment

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

October 7, 2026
7
ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ
Entertainment

ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

October 3, 2026
107
8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു
Entertainment

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

September 25, 2026
71
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
180
Next Post
പ്രതിനായക സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്ന നരേന്ദ്ര പ്രസാദ് ഓര്‍മയായിട്ട് 21 വര്‍ഷങ്ങള്‍

പ്രതിനായക സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്ന നരേന്ദ്ര പ്രസാദ് ഓര്‍മയായിട്ട് 21 വര്‍ഷങ്ങള്‍

Recent News

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

October 17, 2026
154
‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

October 17, 2026
395
എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

October 17, 2026
124
മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

October 17, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025