എടപ്പാൾ: അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റിയുടെ ഒഴിവുകളിലേക്ക് വന്ന ഭാരവാഹികളെ വാർഷിക പൊതുയോഗത്തിൽ ചങ്ങരംകുളം ശ്രീ ശാസ്ത സ്കൂളിൽ പ്രഖ്യാപിച്ചു.
ജില്ലാ പ്രസിഡന്റായി കണ്ണൻ പന്താവൂരും ജില്ലാ സെക്രട്ടറിയായി പ്രകാശൻ തവനൂർ ജില്ലാ ട്രഷറർ ശ്രീകാന്ത് കാലടിത്തറയും വൈസ് പ്രസിഡന്റുമാരായി ബാലൻ പരപ്പനങ്ങാടി യും ടി.കൃഷ്ണൻ നായർ ആലങ്കോടും ജോയന്റ് സെക്രട്ടറിമാരായി ചന്ദ്രൻ ചെറായിയേയും ജനാർദ്ധനൻ പട്ടേരിയേയും ജില്ലാ പൊതുയോഗത്തിൽ പ്രഖ്യാപിച്ചു.
യോഗത്തിൽ ബാലൻ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ട്രഷറർ കൊച്ചു കൃഷ്ണൻ പാലക്കാട് പൊതുയോഗം ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സെക്രട്ടറി വി.വി.മുരളീധരൻ, ജഗദീഷ് കൊടുവായൂർ,പ്രകാശൻ തവനൂർ, കണ്ണൻ പന്താവൂർ, കെ.ഗോപാലകൃഷ്ണൻ നായർ, ടി.കൃഷ്ണൻ നായർ, വിജയൻ വാക്കേത്ത്, ഗോപ പന്താവൂർ, ശ്രീകാന്ത് കാലടിത്തറ, ജനാർദ്ധനൻ പട്ടേരി എന്നിവർ പ്രസംഗിച്ചു. കാശ്മീരിലെ പഹൽഗാമിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചതിന് ശേഷമാണ് പൊതുയോഗം തുടങ്ങിയത്










