ചങ്ങരംകുളം:കക്കിടിപ്പുറം കെ വി യു പി സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി ഒരാഴ്ച നീണ്ടുനിൽക്കുന്ന യോഗ പരിശീലനത്തിന് തുടക്കമായി.പരിപാടിയുടെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാമദാസ് മാസ്റ്റർ നിർവഹിച്ചു .സ്കൂളിലെ മുൻ പ്രധാന അധ്യാപികയും മാനേജരും യോഗ ട്രെയിനറുമായ വത്സല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച് എം ഇൻചാർജ് ദിലീപ്കുമാർ കുമാർ മാസ്റ്റർ സ്വാഗതവും ബിജു മാസ്റ്റർ നന്ദിയും പറഞ്ഞു.











