ചങ്ങരംകുളം:ഒതളൂർ സ്വദേശിയും സാംസ്കാരിക പ്രവർത്തകനുമായ കെ വി ഇസ്ഹാഖ് രചിച്ച കടക്കുതിര എന്ന കഥാ സമാഹാരം പൊന്നാനി എം എൽ എ പി നന്ദകുമാർ സിദ്ധീഖ് പന്താവൂരിന് നൽകി പ്രകാശനം ചെയ്തു.ഒതളൂർ ജി യു പി സ്കൂളിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് കെ വി സഹീർ അധ്യക്ഷത വഹിച്ചു.സാഹിത്യകാരൻ സോമൻ ചെമ്പ്രേത്ത് പുസ്തക പരിചയം നിർവ്വഹിച്ചു.എ പി അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ചങ്ങരം കുളം സാംസ്കാരിക സമിതി ഗ്രന്ഥശാല സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ പി എസ് മനോഹരൻ സ്വാഗതം പറഞ്ഞു.ഷഹന നാസർ,സുജിത സുനിൽ,ഷൗക്കത്ത്അലി ഖാൻ,കെ വി ശശീന്ദ്രൻ ,കെ അനിൽകുമാർ, ലത ടീച്ചർ,എൻ വി ഉണ്ണി,എംഎം ബഷീർ തുങ്ങിയവർ സംസാരിച്ചു.കഥാകൃത്ത് കെ വി ഇസ്ഹാഖ് മറുമൊഴിയും കെ പി തുളസി നന്ദിയും പറഞ്ഞു.