ചങ്ങരംകുളം:മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് ട്രഷററും സംസ്ഥാന പ്രവർത്തക സമിതി അംഗവും യുഡിഎഫ് ജില്ലാ കൺവീനറുമായ അശ്റഫ് കോക്കൂരിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു .സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മത രംഗങ്ങളിൽ കഴിഞ്ഞ അൻപത് വർഷമായി വർണ വർഗ വിവേചനമില്ലാതെ നിറഞ്ഞു നിന്ന സേവനത്തിനാണ് അഷ്‌റഫ് കോക്കൂരിനെ ഷാർജ മലപ്പുറം ജില്ലാ കെഎംസിസി ആദരം നൽകിയത്.കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് സൈദ് മുഹമ്മദ് പൊന്നാട അണിയിച്ചു .ജില്ലാ പ്രസിഡന്റ് ഹംസ തിരുന്നാവായ മൊമെന്റോ നൽകി.മുസ്‌ലിം ലീഗ് പൊന്നാനി മണ്ഡലം ഭാരവാഹികളായ പിപി യുസഫലി ,സിഎം യുസഫ് ,ഷാനവാസ് വട്ടത്തൂർ ,ഉമ്മർ തലാപ്പിൽ കെഎംസിസി മലപ്പുറം ജില്ലാ സെക്രെട്ടറി അഷ്‌റഫ് വെട്ടം ,മുൻ സംസ്ഥാന സെക്രെട്ടറി യാസീൻ വെട്ടം മറ്റു ഭാരവാഹികളായായ് അഷ്‌റഫ് മയ്യേരി ,ഹംസ ആലുങ്ങൽ ,ശിഹാബ് പാലപ്പെട്ടി തുടങ്ങിയവർ സംബന്ധിച്ചു .