• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും

cntv team by cntv team
April 27, 2025
in Highlights, Kerala
A A
തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും
0
SHARES
42
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തലസ്ഥാനത്ത് കോളറ ബാധിച്ച് ഒരു മരണം. കവടിയാർ സ്വദേശിയായ 63കാരനാണ് മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏഴ് ദിവസം മുമ്പായിരുന്നു മരണം. രക്ത പരിശോധനയിലൂടെ ഇന്നാണ് കോളറ സ്ഥിരീകരിച്ചത്. മരണ കാരണം കോളറയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള തീരുമാനം ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. നിലവിൽ മറ്റാർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് കോളറ മരണം റിപ്പോർട്ട് ചെയ്യുന്നത്. മലിനജലത്തിലൂടെ പകരുന്ന ജലജന്യ രോഗമാണ് കോളറ. വിബ്രിയോ കോളറെ ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടിൽ നിന്നും നമ്മൾ ഉപയോഗിക്കുന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗാണുക്കൾ ശരീരത്തിലെത്തുന്നത്. ശരീരത്തിലെത്തുന്ന ഇവ വയറിളക്കത്തിന് കാരണമാകുന്ന ‘കോളറാ ടോക്സിൻ’ എന്ന വിഷവസ്തു ഉത്പാദിപ്പിക്കുന്നു.

ശക്തിയായ വയറിളക്കം, ഛർദി, പനി, നിർജലീകരണം, മലത്തിൽ രക്തത്തിന്റെ അംശം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. കോളറയെ പ്രതിരോധിക്കാനായി വ്യക്തിശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കോളറ ബാധിത പ്രദേശങ്ങളിൽ കിണറുകളിൽ സാധാരണ ക്ലോറിനേഷന് പുറമെ സൂപ്പർ ക്ലോറിനേഷൻ നടത്തണം. പച്ചക്കറികളും ഫലങ്ങളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. ടോയ്ലറ്റിൽ പോയശേഷം കൈകൾ വൃത്തിയായി കഴുകുക. ഈച്ചകളിൽ നിന്നും രോഗം പകരുന്നതിനാൽ ഈച്ചകൾ പെരുകാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗി മരണപ്പെടാൻ പോലും സാദ്ധ്യതയുണ്ട്.

Related Posts

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ
Kerala

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

July 23, 2026
33
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍
Kerala

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

July 23, 2026
40
പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി
Kerala

പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

July 23, 2026
60
സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു
Kerala

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

July 23, 2026
188
പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും
Crime

പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും

July 23, 2026
61
അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു
Kerala

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

July 23, 2026
71
Next Post
അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച് കേരള പൊലീസ് രക്ഷിച്ച കുഞ്ഞിന് പുതുജീവിതം; പുതിയ അച്ഛനമ്മമാർക്കൊപ്പം ഇനി ഇറ്റലിയിൽ

അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച് കേരള പൊലീസ് രക്ഷിച്ച കുഞ്ഞിന് പുതുജീവിതം; പുതിയ അച്ഛനമ്മമാർക്കൊപ്പം ഇനി ഇറ്റലിയിൽ

Recent News

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

July 23, 2026
33
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

July 23, 2026
40
പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

July 23, 2026
60
സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

July 23, 2026
188
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025