• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച് കേരള പൊലീസ് രക്ഷിച്ച കുഞ്ഞിന് പുതുജീവിതം; പുതിയ അച്ഛനമ്മമാർക്കൊപ്പം ഇനി ഇറ്റലിയിൽ

cntv team by cntv team
April 27, 2025
in Highlights, Kerala
A A
അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച് കേരള പൊലീസ് രക്ഷിച്ച കുഞ്ഞിന് പുതുജീവിതം; പുതിയ അച്ഛനമ്മമാർക്കൊപ്പം ഇനി ഇറ്റലിയിൽ
0
SHARES
976
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രസവിച്ചയുടൻ അമ്മ ബക്കറ്റിൽ ഉപേക്ഷിക്കുകയും പിന്നീട് പൊലീസ് രക്ഷപ്പെടുത്തി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കുകയും ചെയ്ത കുഞ്ഞ് പുതിയ മാതാപിതാക്കൾക്കൊപ്പം ഇറ്റലിയിലേയ്ക്ക് പറന്നു. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടിക്ക് ‘ദിവ്യജ്ഞാനമുള്ളവൻ’ എന്നർത്ഥമുള്ള നികിത് എന്ന പേരാണ് നൽകിയിരിക്കുന്നത്.പലരും ദത്തെടുക്കാൻ മടിച്ച കുഞ്ഞിനെ ഇറ്റാലിയൻ ദമ്പതിമാർ സ്വന്തമാക്കുകയായിരുന്നു. പത്തനംതിട്ട കോട്ട സ്വദേശിനിയാണ് 2023 ഏപ്രിൽ നാലിന് വീട്ടിൽ പ്രസവശേഷം ശിശുവിനെ ശുചിമുറിയിലെ ബക്കറ്റിൽ ഇട്ടത്. അമിത രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയതായിരുന്നു യുവതി. പ്രസവശേഷം കുഞ്ഞ് മരണപ്പെട്ടതിനെ തുടർന്ന് കുഴിച്ചിട്ടെന്നായിരുന്നു യുവതി ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ കുഞ്ഞ് ശുചിമുറിയിലെ ബക്കറ്റിൽ ഉണ്ടെന്ന് കൂടെയുണ്ടായിരുന്ന മൂത്തമകൻ വെളിപ്പെടുത്തുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രി അധികൃതർ പൊലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരേയും വിവരം അറിയിച്ചു. എസ്.എച്ച്.ഒ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവതിയുടെ വീട്ടിലെത്തി പരിശോധനയ്ക്കിടെ കുളിമുറിയിൽ നിന്ന് ശിശുവിന്റെ കരച്ചിൽ കേട്ടു. തുടർന്ന് ഒരു നിമിഷം പോലും പാഴാക്കാതെ എസ്ഐ അഭിലാഷ് ബക്കറ്റിലുള്ള കുഞ്ഞുമായി ഓടുകയും പൊലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

ആശുപത്രിയിലെത്തി പ്രഥമ ശുശ്രൂഷ നൽകി നടപടിക്രമം പൂർത്തികരിച്ച ശേഷം നവജാതശിശുവിനെ പൊലീസ് കൂട്ടികളുടെ ആശുപത്രിയിൽ എത്തിച്ചു. നവജാത ശിശുവിന്റെ ജീവൻ തിരിച്ചുപിടിക്കുവാൻ ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി.ജയപ്രകാശിന്റെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്. ഓമല്ലൂർ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രമായ തണലിലെ രണ്ടു വനിതകളാണ് കുട്ടിയെ പരിചരിച്ചത്‌.

ഒരു കുട്ടിയുള്ള ദമ്പതിമാർ രണ്ടാമതൊരു കുട്ടിയെ ദത്തെടുക്കണമെന്ന ആഗ്രഹത്തോടെയാണ് കേന്ദ്ര സർക്കാരിന്റെ സെൻട്രൽ അഡോപ്‌ഷൻ റിസോഴ്‌സ് അതോറിറ്റിൽ അപേക്ഷ നൽകിയത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഫെബ്രുവരിയിലാണ് ഓമല്ലൂർ ശിശു സംരക്ഷണ കേന്ദ്രത്തിലെത്തി കുഞ്ഞിനെ കൊണ്ടുപോയത്. കുഞ്ഞിനെ സംരക്ഷിക്കാനാകില്ലെന്ന് അമ്മ നേരത്തെ ഒപ്പിട്ട് നൽകിയിരുന്നു

Related Posts

കെഎസ്ആർടിസിക്ക് ജോസേട്ടന്റെ വക ഒരു ബസ്; 40 ലക്ഷം രൂപ നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം
Kerala

കെഎസ്ആർടിസിക്ക് ജോസേട്ടന്റെ വക ഒരു ബസ്; 40 ലക്ഷം രൂപ നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം

September 23, 2026
343
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ
Kerala

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

September 23, 2026
173
ബസില്‍ കയറുന്നതിനിടെ പിടിവിട്ട് KSRTC ബസിനടിയിലേക്ക് വീണു; മലപ്പുറത്ത് 52കാരന് ദാരുണാന്ത്യം
Kerala

ബസില്‍ കയറുന്നതിനിടെ പിടിവിട്ട് KSRTC ബസിനടിയിലേക്ക് വീണു; മലപ്പുറത്ത് 52കാരന് ദാരുണാന്ത്യം

September 23, 2026
483
ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു
Highlights

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

September 23, 2026
23
‘വിമാനം അറേഞ്ച് ചെയ്തത് സ്വകാര്യ വ്യക്തി, അതിലൊരു തെറ്റുമില്ല’; ഇനിയും പോകുമെന്ന് മുഖ്യമന്ത്രി
Kerala

‘വിമാനം അറേഞ്ച് ചെയ്തത് സ്വകാര്യ വ്യക്തി, അതിലൊരു തെറ്റുമില്ല’; ഇനിയും പോകുമെന്ന് മുഖ്യമന്ത്രി

September 23, 2026
103
ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം
Kerala

ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം

September 23, 2026
54
Next Post
വിവാഹസംഘത്തിന്‍റെ വാഹനത്തിന് നേരെ പന്നിപ്പടക്കം എറിഞ്ഞ് ആക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍

വിവാഹസംഘത്തിന്‍റെ വാഹനത്തിന് നേരെ പന്നിപ്പടക്കം എറിഞ്ഞ് ആക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍

Recent News

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

September 24, 2026
20
കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
71
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
237
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025