• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

അപൂർവങ്ങളിൽ അപൂർവമെന്ന് പ്രോസിക്യൂഷൻ; അമ്പലമുക്ക് വിനീത വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

cntv team by cntv team
April 24, 2025
in Crime
A A
അപൂർവങ്ങളിൽ അപൂർവമെന്ന് പ്രോസിക്യൂഷൻ; അമ്പലമുക്ക് വിനീത വധക്കേസിൽ ശിക്ഷാ വിധി ഇന്ന്
0
SHARES
229
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം പേരൂർക്കട അമ്പലമുക്കിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരി വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് ശിക്ഷ വിധിക്കും. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജ് പ്രസൂൺ മോഹനാണ് കേസ് പരിഗണിക്കുന്നത്.

കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ്‌ നഗറിൽ രാജേന്ദ്രനാണ് പ്രതി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നുള്ള പ്രോസിക്യൂഷൻ വാദത്തെ തുടർന്ന്, കോടതി പ്രതിയെക്കുറിച്ചുള്ള വിവിധ റിപ്പോർട്ടുകൾ തേടിയിരുന്നു. ഈ റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചു. പ്രതിക്ക് മാനസാന്തര സാധ്യത ഇല്ലെന്നാണ് റിപ്പോർട്ട്. പ്രതി കൊടും കുറ്റവാളിയാണെന്നും കവർച്ചയ്ക്കായി തമിഴ്നാട്ടിലും കേരളത്തിലും നടത്തിയ 4 കൊലപാതകങ്ങളിൽ 3 പേരും സ്ത്രീകളായിരുന്നെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ പറഞ്ഞു. അതേസമയം, 70 വയസ്സുള്ള തന്റെ അമ്മയെ നോക്കണമെന്നാണ് പ്രതി രാജേന്ദ്രൻ കോടതിയെ അറിയിച്ചത്.കേസിലെ ഏക പ്രതിയാണ് തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം സ്വദേശി രാജേന്ദ്രൻ. 2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടിക്കടയില്‍ വച്ച് രാജേന്ദ്രന്‍ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണമാല മോഷ്ടക്കുന്നതിനിടെ ആയിരുന്നു കൊലപാതകം.

കഴിഞ്ഞ 10 ന് പ്രതിക്കെതിരെ കുറ്റകരമായ വസ്തു കൈയ്യേറ്റം (447) കൊലപാതകം (302) മരണം ഉണ്ടാക്കിയുള്ള കവർച്ച (397) തെളിവ് നശിപ്പിക്കൽ (201) എന്നീ കുറ്റങ്ങൾക്ക് കുറ്റക്കാരനെന്ന് തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ, സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ചാണ് പ്രോസിക്യൂഷന്‍ കേസ് തെളിയിച്ചത്. 118 സാക്ഷികളില്‍ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവുകൾ, ഡിവിഡികൾ എന്നിവയും നൂറുകണക്കിന് രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

Related Posts

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Crime

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
399
എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’; പ്രതി
Crime

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’; പ്രതി

August 15, 2026
229
ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ചു,പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍
Crime

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ചു,പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍

August 14, 2026
957
ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു
Crime

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

August 12, 2026
48
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍
Crime

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍

August 12, 2026
306
യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു
Crime

യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

August 12, 2026
116
Next Post
തെക്കൻ ജില്ലകളിൽ മഴ,​ വ‌ടക്ക് താപനില ഉയരും

തെക്കൻ ജില്ലകളിൽ മഴ,​ വ‌ടക്ക് താപനില ഉയരും

Recent News

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

August 15, 2026
3
എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
3
മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി

മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി

August 15, 2026
5
തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

August 15, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025