കുമരനെല്ലൂർ:വെള്ളാളൂർ നാടൻ കലാസമിതിയുടെ 25ാം വാർഷിക ആഘോഷം
സിനിമാ നാടക നടൻ വിജയൻ ചാത്തനൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷെഫീഖ് അധ്യക്ഷനായിരുന്നു.
പ്രശസ്ത മജീഷ്യൻ ഷൊർണ്ണൂർ രവി, സോപാനം സ്കൂൾ പഞ്ചവാദ്യം ഡയറക്ടർ സന്തോഷ് ആലംകോട് എന്നിവർ മുഖ്യാധിതികളായി.
മുതിർന്ന കലാകാരൻമാരായ ബാലൻ നടുവട്ടം, ഗോവിന്ദൻ നയ്യൂർ. രവി അയിലക്കാട്,പരമൻ കാരക്കാട് എന്നിവരെ ആദരിച്ചു. പ്രസാദ് വെള്ളാളൂർ സ്വാഗതവും ജയൻ വെള്ളാളൂർ നന്ദിയും പറഞ്ഞു.