• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി; ആദ്യ സംസ്ഥാനമായി കേരളം

cntv team by cntv team
April 22, 2025
in Kerala
A A
രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി; ആദ്യ സംസ്ഥാനമായി കേരളം
0
SHARES
244
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം. മുദ്രപത്രങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാകുന്നതാണ് ഇ-സ്റ്റാമ്പിങ്.സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ രജിസ്ടേഷൻ മേഖലയിലെ സേവനങ്ങൾ കൂടുതൽ സുതാര്യതയോടെയും വേഗത്തിലും പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. വെണ്ടർമാരുടെ തൊഴിൽ നഷ്ടം പരിഗണിച്ച് അവരുടെ വരുമാനം നിലനിർത്തിയാണ് സേവനങ്ങൾ നൽകുന്നത്. ഇ-സ്റ്റാമ്പിംഗ് വഴി വെണ്ടർമാർ മുഖേന പൊതുജനങ്ങൾക്ക് മുദ്രപത്രങ്ങൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും.വെണ്ടർമാർക്ക് വെബ്‌സൈറ്റ് ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക ലോഗിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മുദ്രപത്രങ്ങൾ കടലാസിൽ അടിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രതിവർഷം 60 കോടിയിൽപ്പരം രൂപ സർക്കാരിന് ലാഭമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ട്രഷറി വകുപ്പാണ് മുദ്ര പത്രങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നതെങ്കിലും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോക്താക്കൾ രജിസ്‌ട്രേഷൻ വകുപ്പാണ്. ഇ-സ്റ്റാമ്പിങ്ങിലൂടെ ഏത് മൂല്യത്തിലുള്ള മുദ്രപത്രവും ലഭ്യമാക്കാൻ കഴിയുമെന്നത് മുദ്രപത്ര ക്ഷാമമെന്ന പരാതിക്ക് ശാശ്വത പരിഹാരമായി മാറുകയാണ്.രജിസ്‌ട്രേഷൻ വകുപ്പ് ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പഴയ ആധാരങ്ങളുടെ ഡിജിറ്റലൈസേഷൻ നടത്തി ആധാര പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ രജിസ്‌ട്രേഷൻ മേഖലയിൽ സമഗ്രമായ ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾ നടപ്പിലാക്കുന്നത് പ്രക്രിയകളിൽ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കും.

Related Posts

മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു
Kerala

മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

June 27, 2026
727
പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും
Crime

പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും

June 27, 2026
231
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു
Kerala

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

June 27, 2026
81
കീം പരീക്ഷാഫലം പുറത്ത്; എൻജിനീയറിങ്ങിൽ റോഷൻ രാജുവിനും ബി.ഫാമിൽ വിനായക് നാരായണനും ഒന്നാം റാങ്ക്
Kerala

കീം പരീക്ഷാഫലം പുറത്ത്; എൻജിനീയറിങ്ങിൽ റോഷൻ രാജുവിനും ബി.ഫാമിൽ വിനായക് നാരായണനും ഒന്നാം റാങ്ക്

June 27, 2026
44
മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ അലുമിനിയം കമ്പി മോഷണം; ജീവനക്കാരനും കരാർ തൊഴിലാളികളും അടക്കം അഞ്ച് പേർ പിടിയിൽ
Crime

മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ അലുമിനിയം കമ്പി മോഷണം; ജീവനക്കാരനും കരാർ തൊഴിലാളികളും അടക്കം അഞ്ച് പേർ പിടിയിൽ

June 27, 2026
85
ഗുരുവായൂരിൽ കാണിക്കയായി 37 പവന്റെ കനക കിരീടം
Kerala

ഗുരുവായൂരിൽ കാണിക്കയായി 37 പവന്റെ കനക കിരീടം

June 27, 2026
438
Next Post
അന്‍പതിന്റെ നിറവിൽ അഷ്‌റഫ് കോക്കൂർ’ചങ്ങരംകുളം ഓപ്പൺ ഫോറം കർമ്മ ശ്രേഷ്ഠ പുരസ്‌കാരം 25ന് സമ്മാനിക്കും

അന്‍പതിന്റെ നിറവിൽ അഷ്‌റഫ് കോക്കൂർ'ചങ്ങരംകുളം ഓപ്പൺ ഫോറം കർമ്മ ശ്രേഷ്ഠ പുരസ്‌കാരം 25ന് സമ്മാനിക്കും

Recent News

ചങ്ങരംകുളത്ത് ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ കുടുങ്ങിയത് കള്ള് കുടിച്ച് പൂസായ 9 ഓളം വിദ്യാര്‍ത്ഥികള്‍’പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

ചങ്ങരംകുളത്ത് ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ കുടുങ്ങിയത് കള്ള് കുടിച്ച് പൂസായ 9 ഓളം വിദ്യാര്‍ത്ഥികള്‍’പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

June 28, 2026
2.9k
നിരാശപ്പെടുത്തിയല്ലോ….; പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം സമനിലയില്‍; ഇരുടീമുകളും ഗോള്‍ നേടിയില്ല

നിരാശപ്പെടുത്തിയല്ലോ….; പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം സമനിലയില്‍; ഇരുടീമുകളും ഗോള്‍ നേടിയില്ല

June 28, 2026
64
തണ്ണീർക്കോട് കൂനംമൂച്ചിയിൽ കുളപ്പുറത്ത് അബ്ദുൽ ഖാദർ നിര്യാതനായി

തണ്ണീർക്കോട് കൂനംമൂച്ചിയിൽ കുളപ്പുറത്ത് അബ്ദുൽ ഖാദർ നിര്യാതനായി

June 28, 2026
88
പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി;

പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി;

June 28, 2026
169
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025