• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പതിനഞ്ചാം ഗിന്നസ് റെക്കോഡുമായി സെയ്തലവി

ckmnews by ckmnews
November 2, 2024
in Kerala
A A
പതിനഞ്ചാം ഗിന്നസ് റെക്കോഡുമായി സെയ്തലവി
0
SHARES
269
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആനക്കര :ഒറ്റശ്രമത്തിലൂടെ രണ്ടു ഗിന്നസ് റെക്കോഡുകൾ സ്വന്തമാക്കിയ സെയ്‌തലവി ആനക്കര ഇനി പതിനഞ്ച് ഗിന്നസ് വേൾഡ് റെക്കോഡുകൾക്ക് ഉടമ. ഇന്ത്യയിലും വിദേശത്തുമായി നടത്തിയ വിസ്മ‌യപ്രകടനങ്ങളിലൂടെയാണ് സെയ്‌തലവി ഇത്രയും ഗിന്നസ് റെക്കോഡുകൾ സ്വന്തമാക്കിയത്. തീർത്തും വ്യത്യസ്തമായ രണ്ട് ശ്രമങ്ങളിലൂടെയാണ് അവസാന ഗിന്നസ് റെക്കോഡ് സെയ്‌തലവി കരസ്ഥമാക്കിയത്. മകനും ബിരുദവിദ്യാർഥിയുമായ മുഹമ്മദ് അജിസലിന്റെ വയറിന് മുകളിൽ 81 തണ്ണിമത്തൻ വെച്ച് ഒരു മിനിറ്റിനുള്ളിൽ മൂർച്ചയുള്ള വാളുകൊണ്ട് മുറിച്ചുതള്ളിയാണ് സെയ്ത‌ലവി തൻ്റെ പതിനാലാമത് ഗിന്നസ് റെക്കോഡ് നേടിയത്. മകൻ അജിസലും ഈ പ്രകടനത്തിലൂടെ ഗിന്നസ്സിന് അർഹനായി.രണ്ട് ബോക്സുകൾക്ക് മുകളിലായി കമിഴ്ന്ന് കിടന്ന സെയ്ത‌ലവിയുടെ പുറത്ത് 57 കോൺക്രീറ്റ് കട്ടകൾ വെച്ച് ഫിദ ഫർഹയെന്ന പെൺകുട്ടി അടിച്ചുതകർത്താണ് പതിനഞ്ചാമത് റെക്കോഡിന് അർഹനാകുന്നത്. സെയ്‌തലവിയുടെ മകളാണ് പത്താം ക്ലാസുകാരിയായ ഫിദ ഫർഹ. 23 കോൺക്രീറ്റ് ബ്ലോക്കുകൾ തകർത്ത റെക്കോഡാണ് സെയ്‌തലവി മറികടന്നത്.ആനക്കരയിൽ നടന്ന ഗിന്നസ് വേൾഡ് റെക്കോഡ് പ്രകടനത്തിന് ഡോ. പി.കെ. അബ്ദുൾ ജബ്ബാർ, അധ്യാപകരായ എം.പി. സതീഷ്, എ. ജയദേവൻ, എം.സി. മനോജ്, അഡ്വ. മുഹമ്മദ് ഷാഫി, ഷിഫു മണി, അബ്‌ദുൾ ഗഫൂർ, ഫൈസൽ കുമരനല്ലൂർ എന്നിവർ നേതൃത്വം നൽകി. തൃത്താല എസ്.ഐ. ടി.വി. സജിത്ത് കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Related Posts

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

September 8, 2026
29
ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത
Kerala

ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത

September 8, 2026
5
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍
Kerala

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍

September 8, 2026
13
പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി, കത്ത് മടക്കി നിയമസഭാ സെക്രട്ടറി
Kerala

പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി, കത്ത് മടക്കി നിയമസഭാ സെക്രട്ടറി

September 7, 2026
120
തൃശൂരിൽ നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Kerala

തൃശൂരിൽ നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

September 7, 2026
545
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി
Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി

September 7, 2026
63
Next Post
കൂലിപ്പണിക്കാരനായ അച്ഛൻ 24,000 രൂപ വായ്പയെടുത്ത് വീട്ടിൽ സൂക്ഷിച്ചു: 13 കാരനായ മകൻ പൈസ മോഷ്ടിച്ച് നാടുവിട്ടു; തിരിച്ചത്തിയത് ലഹരിയുടെ ഉന്മാദത്തിൽ

കൂലിപ്പണിക്കാരനായ അച്ഛൻ 24,000 രൂപ വായ്പയെടുത്ത് വീട്ടിൽ സൂക്ഷിച്ചു: 13 കാരനായ മകൻ പൈസ മോഷ്ടിച്ച് നാടുവിട്ടു; തിരിച്ചത്തിയത് ലഹരിയുടെ ഉന്മാദത്തിൽ

Recent News

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

September 8, 2026
29
ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത

ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത

September 8, 2026
5
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍

September 8, 2026
13
നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

September 8, 2026
253
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025