കൂറ്റനാട് വാവനൂരിൽ പാസഞ്ചർ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ ആയിരുന്നു അപകടം.കൂറ്റനാട് സെൻറിൽ നിന്നും വാവനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം വാവനൂർ സെൻ്ററിന് സമീപം എത്തിയതോടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു.അപകട സമയത്ത് റോഡിൽ മറ്റ് വാഹനങ്ങളോ കാൽ നടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. നാഗലശ്ശേരി മൈലാഞ്ചിക്കാട് സ്വദേശികളായ മൂന്ന് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.