തൃത്താല:സ്കൂട്ടറിൽ കേക്ക് ഡെലിവറിക്കിറങ്ങിയ യുവതികളെ ഇടിച്ച് തെറിപ്പിച്ച ശേഷം ലോറി നിർത്താതെ പോയി. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്.തൃത്താല മേഴത്തൂർ കുന്നത്ത്കാവ് സ്വദേശിനികളായ മിഷ, നിമിഷ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.ശനിയാഴ്ച കാലത്ത് പതിനൊന്നരയോടെ സംസ്ഥാന പാതയിൽ ചാലിശ്ശേരി എസ്റ്റേറ്റ് പടിക്ക് സമീപത്തായിരു അപകടം. മേഴത്തൂരിൽ നിന്നും ചാലിശ്ശേരിയിലേക്ക് കേക്ക് ഡെലിവറി നൽകാൻ പോവുകയായിരുന്നു ഇരുവരും. ഇതിനിടെ കുന്നകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇവരുടെ സ്കൂട്ടറിൻ്റെ പുറകിൽ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.അപകടത്തിനിടയാക്കിയ ലോറി നിർത്താതെ പോവുകയും ചെയ്തു.അപകടത്തിൽ പരിക്കേറ്റ് കിടന്ന ഇരുവരേയും ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. ഇരുവരും ഡെലിവറി ചെയ്യാൻ കൊണ്ടുപോവുകയായിരുന്ന കേക്കും റോഡിൽ ചിതറിത്തെറിച്ചു.അപകടത്തിനിടയാക്കി നിർത്താതെ പോയ ലോറിക്കായി ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു