നായ വീട്ടിൽ കയറിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നാൽപ്പത്തിരണ്ടുകാരനെ അയൽവാസി വെട്ടിക്കൊന്നു.കോടശ്ശേരി സ്വദേശി ഷിജുവാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഷിജുവിന്റെ അയൽവാസി അന്തോണിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഷിജുവിന്റെ വളർത്തുനായ അന്തോണിയുടെ വീട്ടിൽ കയറിയതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. മദ്യലഹരിയിലായിരുന്ന അന്തോണി ഷിജുവിനെ വെട്ടിക്കൊല്ലുകയായിരുന്നു.







