പൊന്നാനി:തട്ടുകടയുടെ മുൻപിൽ ചായ കുടിക്കുന്നവരുടെ ഇടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി ഉണ്ടായ അപകടത്തില്‍ ചമ്രവട്ടം സ്വദേശിയായ യുവാവ് മരിച്ചു.നാല് പേർക്ക് പരിക്കേേറ്റു.തിരൂർ ചമ്രവട്ടം സ്വദേശി തഹ്സില്‍ (20) ആണ് മരിച്ചത്.കൊടൈക്കനാല്‍ യാത്രകഴിഞ്ഞ് മടങ്ങവെ വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ മണ്ണാർക്കാട് ചെർപ്പുളശേരി റോഡിലെ അടക്കാപുത്തൂരിലെ തട്ടുകടയിൽ ചായകുടിക്കുന്നതിന് വേണ്ടി വാഹനം നിര്‍ത്തി ചായക്കടയുടെ പുറത്ത് നില്‍ക്കുന്ന സമയം കോഴിയുമായി വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് യുവാക്കളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.അപകടത്തിൽ അഞ്ച് പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേർന്ന് മാങ്ങോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും തഹ്സിലിൻ്റെ ജീവൻ രക്ഷിക്കാനായില്ല.പരിക്കേറ്റവർ ചികിത്സയിലാണ്