എടപ്പാള്‍:സംസ്ഥാന പാതയില്‍ കാലടിത്തറയില്‍ കാര്‍ ബുള്ളറ്റിലും സ്കൂട്ടിയിലും ഇടിച്ച് കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു.ഒരാളുടെ പരിക്ക് ഗുരുതരമാണ്.വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം.പെരുമ്പിലാവ് ഭാഗത്ത് നിന്ന് വന്നിരുന്ന കാർ
എതിർ ദിശയിൽ നിന്ന് വന്നിരുന്ന ബുള്ളറ്റിലും സ്കൂട്ടിയിലും ഇടിച്ചെന്നാണ് വിവരം.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു