പൊന്നാനി:കോഴിക്കടയുടെ മറവില്‍ ലഹരി വില്‍പന നടത്തി വന്ന യുവാവിനെ 14 ഗ്രാം എംഡിഎംഎ യുമായി പൊന്നാനി പോലീസ് പിടികൂടി.പൊന്നാനി സ്വദേശി 37 വയസുള്ള തേക്കെപ്പുറത് പുത്തൻ പുരയിൽ ഫൈസലിനെയാണ് വിൽപ്പനയ്ക്കായി എത്തിച്ച 14 ഗ്രാം എംഡിഎംഎയുമായി പൊന്നാനി പോലിസ് പിടികൂടിയത്.പൊന്നാനിയിൽ മുമ്പ് ലഹരി വിൽപന കേസുകളിൽ പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് പൊന്നാനി പോലിസ് ക്രൈം സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്ന പ്രതി.ഈസ്റ്റർ വിപണി മുന്നിൽ കണ്ടാണ് പ്രതി ഇത്രയും കൂടുതൽ അളവിൽ ലഹരി കരുതി ഇരുന്നതെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. ലഹരി മാഫിയക്കെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി കവചം പൊന്നാനി എന്ന പേരിൽ പൊതുജന പങ്കാളിത്തത്തോടെ പോലിസ് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് . ഐ.പി.എസ്. ൻ്റെ നിർദ്ദേശത്തെ തുടർന്ന് തിരൂർ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ പൊന്നാനി പോലിസ് ഇൻസ്പെക്ടർ ജലീൽ കറുതേടത്ത്,എസ്.ഐ യാസീർ, ജൂനിയർ എസ്.ഐ ആനന്ദ് ,എ.എസ് .ഐ മധുസൂദനൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സജുകുമാർ,നാസർ, പ്രശാന്ത് കുമാർ,മനോജ് സിവിൽ പോലീസ് ഓഫീസർമരായ കൃപേഷ് ,സൗമ്യ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടി തുടർ അന്വേഷണം നടത്തുന്നത്. പ്രതി എവിടെ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്ന് പോലീസ് അന്വേഷിച്ച് വരികയാണെന്ന് അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ പറഞു. നടപടികൾക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കും.