• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

വിൻസി അലോഷ്യസിനെ പിന്തുണച്ച് താരസംഘടന അമ്മ,​ പരാതി ലഭിച്ചാൽ നടനെതിരെ നടപടിയെന്ന്

cntv team by cntv team
April 16, 2025
in Highlights, Kerala
A A
വിൻസി അലോഷ്യസിനെ പിന്തുണച്ച് താരസംഘടന അമ്മ,​ പരാതി ലഭിച്ചാൽ നടനെതിരെ നടപടിയെന്ന്
0
SHARES
177
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച ഒരു നടനിൽ നിന്നുണ്ടായ ദുരനുഭവം തുറന്നുപ‌റഞ്ഞ നടി വിൻസി അലോഷ്യസിനെ പിന്തുണച്ച് താരസംഘടന അമ്മ. പരാതി ലഭിച്ചാൽ ആരോപണ വിധേയനെതിരെ നടപടി എടുക്കുമെന്ന് സംഘടന അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ ഇന്ന് അഡ്ഹോക്ക് കമ്മിറ്റി യോഗം ചേർന്നു. സിനിമ സെറ്റിൽ വച്ച് നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് നടി വിൻസി അലോഷ്യസ് കഴിഞ്ഞ ദിവസം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് വിൻസി ഇക്കാര്യം തുറന്നുപറഞ്ഞത് . ലഹരി ഉപയോഗിക്കുന്നു എന്ന് താൻ അറിഞ്ഞിട്ടുള്ള ആളുകൾക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് വിൻസി ഇക്കാര്യം വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് താൻ ആ പ്രസ്താവന നടത്തിയതെന്നതിനെക്കുറിച്ചും വിൻസി പറയുന്നുണ്ട്.

ഞാൻ ഒരു സിനിമയുടെ ഭാഗമായപ്പോൾ ആ സിനിമയിലെ പ്രധാന താരത്തിൽ നിന്നും നേരിടേണ്ടി വന്ന അനുഭവമാണ് ആ പ്രസ്താവനയ്ക്ക് കാരണം. അയാൾ ലഹരി ഉപയോഗിച്ച് മോശമായ രീതിയിൽ പറഞ്ഞാലും മനസിലാവാത്ത രീതിയിൽ എന്നോടും സഹപ്രവർത്തകരോടും പെരുമാറി. മോശമെന്ന് പറയുമ്പോൾ, എന്റെ വസ്ത്രത്തിൽ ഒരു പ്രശ്നം ഉണ്ടായപ്പോൾ അത് ശരിയാക്കാൻ പോയപ്പോൾ ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്കായി. എല്ലാവരുടെയും മുന്നിൽവച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. വേറൊരു സംഭവം കൂടി പറയുകയാണെങ്കിൽ, ഒരു സീൻ പ്രാക്ടീസ് ചെയ്യുമ്പോൾ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. സിനിമ സെറ്റിൽ ഇതുപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അതിന്റെ ദൂഷ്യഫലങ്ങളൊക്കെ മറ്റു വശങ്ങളാണ്. സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച് അതൊരു ശല്യമായി മാറുമ്പോൾ അവർക്കൊപ്പം ജോലി ചെയ്യുന്നത് അത്ര സുഖമല്ല. എനിക്ക് അങ്ങനെ ജോലി ചെയ്യാൻ താൽപര്യമില്ല. എന്റെ വ്യക്തിപരമായ അനുഭവം കൊണ്ട് ഞാൻ എടുക്കുന്ന തീരുമാനമാണതെന്നും വിൻസി വീഡിയോയിൽ പറഞ്ഞിരുന്നു.

Related Posts

‘കെട്ടിച്ചമച്ച പരാതി, നിയമ നടപടി സ്വീകരിക്കും’; AMMA മാനേജര്‍ അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍
Kerala

‘കെട്ടിച്ചമച്ച പരാതി, നിയമ നടപടി സ്വീകരിക്കും’; AMMA മാനേജര്‍ അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍

May 30, 2026
47
‘മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണം, ഇത് അനാരോഗ്യ വകുപ്പ് ആക്കരുത്’: കെ മുരളീധരൻ
Kerala

‘മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണം, ഇത് അനാരോഗ്യ വകുപ്പ് ആക്കരുത്’: കെ മുരളീധരൻ

May 30, 2026
49
പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു; തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച വിവാഹം
Kerala

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു; തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച വിവാഹം

May 30, 2026
289
ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; സിപിഐഎം നേതാവിനെ സസ്പെൻഡ് ചെയ്ത് പാർട്ടി; പ്രതി ഒളിവിൽ
Kerala

ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; സിപിഐഎം നേതാവിനെ സസ്പെൻഡ് ചെയ്ത് പാർട്ടി; പ്രതി ഒളിവിൽ

May 30, 2026
56
മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്
Kerala

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

May 30, 2026
144
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവം: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി
Kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവം: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി

May 30, 2026
15
Next Post
ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ല, സൺഡേ ക്ലാസിലും മദ്രസകളിലും ലഹരിവിരുദ്ധ പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി

ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ല, സൺഡേ ക്ലാസിലും മദ്രസകളിലും ലഹരിവിരുദ്ധ പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി

Recent News

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 15-ാംവാര്‍ഡിലെ 46-ാംനമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 15-ാംവാര്‍ഡിലെ 46-ാംനമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി

May 31, 2026
1
മഴക്കാലപൂർവ്വ ശുചീകരണ യജ്ഞവുമായി റേഞ്ചേഴ്സ് യൂണിറ്റ്

മഴക്കാലപൂർവ്വ ശുചീകരണ യജ്ഞവുമായി റേഞ്ചേഴ്സ് യൂണിറ്റ്

May 31, 2026
3
എം.എൽ.എ എക്സലൻസ് അവാർഡുമായി തവനൂർ എം.എൽ.എ

എം.എൽ.എ എക്സലൻസ് അവാർഡുമായി തവനൂർ എം.എൽ.എ

May 31, 2026
2
വായന കളരിയോടനുബന്ധിച്ചു മൈത്രി വായനശാല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

വായന കളരിയോടനുബന്ധിച്ചു മൈത്രി വായനശാല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

May 31, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025