പാലക്കാട്: ട്രെയിൻ ഇടിച്ച് പതിനേഴ് പശുക്കൾ ചത്തു. പാലക്കാട് മീങ്കരയിൽ ഇന്ന് രാവിലെയോടെയാണ് അപകമുണ്ടായത്. മേയാൻ വിട്ട പശുക്കൾ പാളം മുറിച്ചുകടക്കുന്നതിനിടെ പാഞ്ഞെത്തിയ ട്രെയിൻ അവയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പശുക്കൾ ട്രാക്കിലൂടെ നടക്കുമ്പോഴാണ് ട്രെയിൻ ഇടിച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ പശുക്കളുടെ ശരീരം ചിതറിത്തെറിക്കുകയായിരുന്നു. ചിലവ ചതഞ്ഞരഞ്ഞുപാേയി. പശുക്കളുടെ ഉടമസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല. പശുക്കൾ പാളത്തിൽ നിൽക്കുന്നത് കണ്ട് ലോക്കോ പൈലറ്റ് ഉച്ചത്തിൽ ഹോൺ മുഴക്കിയെങ്കിലും കാര്യമുണ്ടായില്ല. ട്രെയിൽ നിറുത്താൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. പശുക്കളെ ഇടിച്ചുതെറിപ്പിച്ചശേഷമാണ് ട്രെയിൻ നിറുത്താനായത്.