ചങ്ങരംകുളം:ആലംകോട് കൃഷി ഭവൻ പരിധിയിലെ യുവ കർഷകനായ പ്രണവ് നൂതന രീതിയിൽ കൃഷി ചെയ്ത തണ്ണിമത്തൻ വിളവെടുപ്പ് നടത്തി.മൂന്നാം വാർഡിൽ കക്കിടിപ്പുറത്ത് 60 സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയിരുന്നത്..വിളവെടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ ചന്ദ്രിമതി, അസിസ്റ്റന്റ് കൃഷി ഓഫീസർ മനോജ്. സി പി എന്നിവർ ചേർന്ന് നിർവഹിച്ചു.കുടുംബശ്രീ
സി ഡി എസ് ചെയർപേഴ്സൺ ഷമീന ആശംസകൾ നേർന്നു.സിജെന്റ ഇനത്തിൽ പെട്ട നല്ല മധുരമുള്ള ഷുഗർഫ്രീ തണ്ണിമത്തനാണു കൃഷി ചെയ്തിരിക്കുന്നതെന്നും ഇതിനു കൃഷിഭവന്റെ ഭാഗത്തു നിന്നും സബ്‌സിഡി ഉൾപ്പെടെ എല്ലാംവിധ സഹായങ്ങളും ലഭിച്ചിരിന്നു എന്നും പ്രണവ് പറഞ്ഞു.കർഷകനായ കുഞ്ഞിമുഹമ്മദ്,ആമിനക്കുട്ടി, ജംഷിർ തുടങ്ങിയ മറ്റു കർഷകരും പങ്കെടുത്തു