• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചാറ്റുകള്‍, കോളുകള്‍, ചാനലുകള്‍; ഒരു കൂട്ടം പുത്തന്‍ ഫീച്ചറുകളുമായി വാട്‌സാപ്പ്

cntv team by cntv team
April 11, 2025
in Kerala
A A
ചാറ്റുകള്‍, കോളുകള്‍, ചാനലുകള്‍; ഒരു കൂട്ടം പുത്തന്‍ ഫീച്ചറുകളുമായി വാട്‌സാപ്പ്
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുതിയ ഒരു കൂട്ടം അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ചാറ്റുകള്‍, കോളുകള്‍, ചാനല്‍ തുടങ്ങിയ ഫീച്ചറുകളുടെ അനുഭവം മെച്ചപ്പെടുത്തും വിധമാണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ടെലഗ്രാം, ഡിസ്‌കോര്‍ഡ് തുടങ്ങിയ വിപണിയിലെ എതിരാളികളെ വെല്ലുവിളിച്ചുകൊണ്ടാണ് പുതിയ നീക്കം.പുതിയ അപ്‌ഡേറ്റിലെ പ്രധാന മാറ്റം ഗ്രൂപ്പ് ചാറ്റുകള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെടുന്ന ‘ഓണ്‍ലൈന്‍’ ഇന്‍ഡിക്കേറ്ററാണ്. ഗ്രൂപ്പില്‍ എത്രപേര്‍ ഓണ്‍ലൈനിലുണ്ടെന്ന് കാണിക്കുന്നതാണിത്.ചില നോട്ടിഫിക്കേഷനുകള്‍ ഹൈലൈറ്റ് ചെയ്യാനുള്ള സൗകര്യമാണ് മറ്റൊന്ന്. ഇതിനായി ‘നോട്ടിഫൈ ഫോര്‍’ എന്നൊരു സെറ്റിങ്‌സ് ഓപ്ഷന്‍ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഹൈലൈറ്റ്‌സ് തിരഞ്ഞെടുത്താല്‍ പ്രത്യേകം നോട്ടിഫിക്കേഷനുകള്‍ക്ക് പ്രാധാന്യം നല്‍കി കാണിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് നിങ്ങളെ മെന്‍ഷന്‍ ചെയ്യുന്ന നോട്ടിഫിക്കേഷനുകള്‍, നിങ്ങളുടെ സന്ദേശങ്ങള്‍ക്ക് റിപ്ലൈ ചെയ്യുമ്പോള്‍, സേവ്ഡ് കോണ്‍ടാക്റ്റില്‍ നിന്നുള്ള മെസേജുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളായി നോട്ടിഫിക്കേഷനുകളെ വേര്‍തിരിച്ച് പ്രാധാന്യം നല്‍കാം. അല്ലെങ്കില്‍ എല്ലാ നോട്ടിഫിക്കേഷനുകളും അനുവദിക്കാം.ഐഫോണില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും അയക്കാനും കഴിയുന്ന ഓപ്ഷനാണ് മറ്റൊന്ന്. ചാറ്റ് വിന്‍ഡോയിലെ അറ്റാച്ച്‌മെന്റ് ഓപ്ഷനില്‍ ഇതിനായുള്ള ഓപ്ഷന്‍ ലഭ്യമാവും. ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി തന്നെ മറ്റൊരു സൗകര്യം കൂടി മെറ്റ അനുവദിച്ചു.ഇനിമുതല്‍ ഐഫോണില്‍ ഡിഫോള്‍ട്ട് മെസേജിങ് ആപ്ലിക്കേഷനായും കോളിങ് ആപ്പ് ആയും വാട്‌സാപ്പ് ഉപയോഗിക്കാനാവും. വീഡിയോകോളുകള്‍ വിരലുകള്‍ ഉപയോഗിച്ച് സൂം ചെയ്യാനുള്ള സൗകര്യവും ഐഫോണിലെ വാട്‌സാപ്പില്‍ ലഭിക്കും.വീഡിയോകോളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുവഴി കോള്‍ ഡ്രോപ്പ് ആവുന്നതും നിശ്ചലമാകുന്നതും ഇല്ലാതാവും.ഗ്രൂപ്പ് ചാറ്റുകളില്‍ ഇവന്റുകള്‍ ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇനിമുതല്‍ രണ്ട് പേര്‍ തമ്മിലുള്ള ചാറ്റിലും ഇവന്റ് ക്രിയേറ്റ് ചെയ്യാനാവും. ആര്‍എസ് വിപി ഓപ്ഷനില്‍ മേ ബീ എന്നൊരു ഓപ്ഷനും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഇവന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുള്ള ഓപ്ഷനും വാട്‌സാപ്പ് കോള്‍ ലിങ്ക് ഉള്‍പ്പെടുത്താനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.വാട്‌സാപ്പ് ചാനല്‍ ഫീച്ചറില്‍ മൂന്ന് അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. അഡ്മിന്‍മാര്‍ക്ക് ഇനി ചെറിയ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് ഫോളോവര്‍മാര്‍ക്ക് പങ്കുവെക്കാനാവും. ചാനലിലേക്കുള്ള പ്രത്യേക ക്യുആര്‍കോഡ് നിര്‍മിച്ച് പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചാനലുകളിലെ ശബ്ദസന്ദേശങ്ങളുടെ ടെക്സ്റ്റ് സമ്മറിയും കാണാം.

Related Posts

‘കെട്ടിച്ചമച്ച പരാതി, നിയമ നടപടി സ്വീകരിക്കും’; AMMA മാനേജര്‍ അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍
Kerala

‘കെട്ടിച്ചമച്ച പരാതി, നിയമ നടപടി സ്വീകരിക്കും’; AMMA മാനേജര്‍ അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍

May 30, 2026
53
‘മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണം, ഇത് അനാരോഗ്യ വകുപ്പ് ആക്കരുത്’: കെ മുരളീധരൻ
Kerala

‘മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണം, ഇത് അനാരോഗ്യ വകുപ്പ് ആക്കരുത്’: കെ മുരളീധരൻ

May 30, 2026
56
പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു; തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച വിവാഹം
Kerala

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു; തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച വിവാഹം

May 30, 2026
330
ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; സിപിഐഎം നേതാവിനെ സസ്പെൻഡ് ചെയ്ത് പാർട്ടി; പ്രതി ഒളിവിൽ
Kerala

ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; സിപിഐഎം നേതാവിനെ സസ്പെൻഡ് ചെയ്ത് പാർട്ടി; പ്രതി ഒളിവിൽ

May 30, 2026
63
മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്
Kerala

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

May 30, 2026
156
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവം: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി
Kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവം: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി

May 30, 2026
16
Next Post
‘പല തവണ വിഡിയോ കാളും വോയ്സ് കാളും ചെയ്ത് ഡിജിറ്റൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ചു’; എടപ്പാൾ സ്വദേശിനിയിൽനിന്ന് 93 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

‘പല തവണ വിഡിയോ കാളും വോയ്സ് കാളും ചെയ്ത് ഡിജിറ്റൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ചു’; എടപ്പാൾ സ്വദേശിനിയിൽനിന്ന് 93 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

Recent News

അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍

അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍

June 1, 2026
17
‘ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട; ഉദ്ഘാടനം ചൊവ്വാഴ്ച

‘ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട; ഉദ്ഘാടനം ചൊവ്വാഴ്ച

June 1, 2026
38
ജീവന്റെ വെളിച്ചമായി അര്‍ജുന്‍; വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും

ജീവന്റെ വെളിച്ചമായി അര്‍ജുന്‍; വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും

June 1, 2026
38
‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

June 1, 2026
194
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025