എടപ്പാൾ:ചന്തക്കുന്ന്എരുവപ്രക്കുന്നു റോഡിൽ മദ്യപാനികളുടെ വിളയാട്ടമെന്ന് പരാതി.പ്രദേശത്തുകാർ രാത്രി ആവുന്നതോടെ കടുത്ത ഭീഷണിയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.ചന്തക്കുന്ന് താഴം ഇറങ്ങി വയലിലൂടെ പോകുന്ന റോഡിൻറെ ചെറിയ പാലത്തിനടുത്താണ് മദ്യപാനികളും സാമൂഹ്യദ്രോഹികളും തമ്പടിക്കുന്നത്.രാത്രിയായാൽ ഇവിടെയെത്തുന്ന സംഘം പാതിരാ വരെ ഇവിടെ നിലയുറപ്പിക്കുകയാണ്.ചോദ്യം ചെയ്യുന്നവരെ സംഘം ഭീഷണിപ്പെടുത്തുന്നതായി നാട്ടുകാർ പറയുന്നു.പോലീസും എക്സൈസും പലവട്ടം നിരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും ആരെയും പിടികൂടാൻ ആയിട്ടില്ല .വിവിധ പ്രദേശങ്ങളിൽ നിന്ന് രാത്രിയായാൽ ഇവിടെയെത്തി മദ്യപിക്കുകയാണ്.കുപ്പികൾ പൊട്ടിച്ച് വയലിൽ എറിയുന്നത് കർഷകർക്കും ദുരിതമായി മാറിയിട്ടുണ്ട്.