• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

തഹാവൂർ റാണയുമായുള്ള വിമാനം ഡൽഹിയിലെത്തി; അതീവ സുരക്ഷയിൽ രാജ്യതലസ്ഥാനം

cntv team by cntv team
April 10, 2025
in UPDATES
A A
തഹാവൂർ റാണയുമായുള്ള വിമാനം ഡൽഹിയിലെത്തി; അതീവ സുരക്ഷയിൽ രാജ്യതലസ്ഥാനം
0
SHARES
214
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു. ന്യൂഡൽഹി പാലം വ്യോമസേന വിമാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് കനത്ത സുരക്ഷയില്‍ എന്‍ഐഎ ആസ്ഥാനത്തേക്ക് എത്തിക്കും. ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി തീഹാര്‍ ജയിലിലേക്ക് തഹാവൂര്‍ റാണയെ മാറ്റുമെന്നാണ് വിവരം. റാണയെ ന്യൂഡൽഹിയിൽ എത്തിച്ചത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് എന്‍ഐഎ നൽകിയിട്ടില്ല. അൽപ്പസമയം മുമ്പാണ് പാലം വിമാനത്താവളത്തിൽ നിന്ന് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. നടപടികള്‍ക്കുശേഷം എന്‍ഐഎ ആസ്ഥാനത്തേക്കായിരിക്കും റാണയെ എത്തിക്കുകയെന്നാണ് വിവരം. മറ്റു രഹസ്യകേന്ദ്രത്തിലേക്ക് എത്തിച്ച് ചോദ്യം ചെയ്യുമോയെന്ന കാര്യത്തിലും വ്യക്തമല്ല. തഹാവൂര്‍ റാണയെ ന്യൂഡൽഹിയിൽ എത്തിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദില്ലി പൊലീസിന്‍റെ പ്രത്യേക സംഘത്തിന്‍റെ അകമ്പടിയോടെയാണ് റാണയെ എത്തിക്കുന്നത്. കൊണ്ടുവരുന്ന റൂട്ടുകളിൽ അര്‍ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. എൻഐഎ ആസ്ഥാനത്ത് എത്തിച്ചശേഷം എന്‍ഐഎ ഡിജിയടക്കം 12 ഉദ്യോഗസ്ഥരുടെ സംഘമായിരിക്കും റാണയെ ചോദ്യം ചെയ്യുക.അതേസമയം, റാണയെ ഇന്ത്യയിലെത്തിക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണത്തിൽ നിന്ന് പാകിസ്ഥാൻ ഒഴിഞ്ഞുമാറി. തഹാവൂര്‍ റാണ കനേഡിയൻ പൗരനാണെന്ന് പറഞ്ഞുകൊണ്ടാണ് പാക് വിദേശകാര്യ വക്താവ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയത്.

Related Posts

കന്യാസ്ത്രീകൾക്കെതിരെ പ്രതിഷേധം, ഇടപെടാതെ പൊലീസ്; വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം
UPDATES

കന്യാസ്ത്രീകൾക്കെതിരെ പ്രതിഷേധം, ഇടപെടാതെ പൊലീസ്; വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം

July 28, 2025
മുണ്ടക്കൈയിൽ ഇനിയും ഉരുൾപൊട്ടാം; 5 വർഷമെങ്കിലും ജാഗ്രത വേണം, മുന്നറിയിപ്പുമായി ഹ്യൂം സെന്റർ
UPDATES

മുണ്ടക്കൈയിൽ ഇനിയും ഉരുൾപൊട്ടാം; 5 വർഷമെങ്കിലും ജാഗ്രത വേണം, മുന്നറിയിപ്പുമായി ഹ്യൂം സെന്റർ

July 28, 2025
സി ശിവശങ്കരൻ മാസ്റ്റർക്ക് പെൻഷനേഴ്‌സ് യൂണിയന്റെ അനുമോദനം
UPDATES

സി ശിവശങ്കരൻ മാസ്റ്റർക്ക് പെൻഷനേഴ്‌സ് യൂണിയന്റെ അനുമോദനം

July 28, 2025
റാങ്ക് ജേതാവിനെ ആദരിക്കലും, ജർമ്മൻ ലാംഗ്വേജ് ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു.
UPDATES

റാങ്ക് ജേതാവിനെ ആദരിക്കലും, ജർമ്മൻ ലാംഗ്വേജ് ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു.

July 28, 2025
അയിലക്കാട് അയിനിചിറയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
UPDATES

അയിലക്കാട് അയിനിചിറയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

July 28, 2025
കൊലപാതകക്കേസിലെ പ്രതികളെ കര്‍ണാടകയില്‍നിന്ന് അതിസാഹസികമായി പിടികൂടി തൃശ്ശൂര്‍ റൂറല്‍ പോലീസ്
UPDATES

കൊലപാതകക്കേസിലെ പ്രതികളെ കര്‍ണാടകയില്‍നിന്ന് അതിസാഹസികമായി പിടികൂടി തൃശ്ശൂര്‍ റൂറല്‍ പോലീസ്

July 27, 2025
Next Post
കൃഷിയിടത്തിലെ ഷെഡിൽ കിടത്തിയുറക്കിയ ശേഷം രക്ഷിതാക്കൾ ജോലിക്ക് പോയി; ഒന്നര വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൃഷിയിടത്തിലെ ഷെഡിൽ കിടത്തിയുറക്കിയ ശേഷം രക്ഷിതാക്കൾ ജോലിക്ക് പോയി; ഒന്നര വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Recent News

വഞ്ചനാക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും നോട്ടീസ്

വഞ്ചനാക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും നോട്ടീസ്

July 28, 2025
സഹോദരി മരിക്കുന്നത് വരെ ഭർത്താവ് പുറത്ത് കാത്തിരുന്നു’; ഷിംനയുടെ സഹോദരൻ

സഹോദരി മരിക്കുന്നത് വരെ ഭർത്താവ് പുറത്ത് കാത്തിരുന്നു’; ഷിംനയുടെ സഹോദരൻ

July 28, 2025
ബംഗാളിയുടെ 72.60 ലക്ഷം തട്ടിയ മലയാളികൾ പിടിയിൽ; തട്ടിപ്പ് ഓൺലൈൻ ഓഹരിനിക്ഷേപത്തിന്റെ പേരിൽ

ബംഗാളിയുടെ 72.60 ലക്ഷം തട്ടിയ മലയാളികൾ പിടിയിൽ; തട്ടിപ്പ് ഓൺലൈൻ ഓഹരിനിക്ഷേപത്തിന്റെ പേരിൽ

July 28, 2025
53 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് യുവതികളും യുവാവും പോലീസിന്റെ പിടിയിൽ

53 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് യുവതികളും യുവാവും പോലീസിന്റെ പിടിയിൽ

July 28, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025