ചങ്ങരംകുളം:ആലംകോട് അവറാൻ പടിയിൽ നിന്നും എൽ.പി സ്കൂളിലേക്ക് പോകുന്ന റോഡിൽ നാലാം വാർഡിലാണ് മാസങ്ങളായി ശുദ്ധ ജലം പാഴായിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് ഒരു അന്യ സംസ്ഥാന തൊഴിലാളിയെ ഉപയോഗിച്ച് ശാസ്ത്രീയ പരമല്ലാത്ത രീതിയിൽ റിപ്പയർ നടത്തിയത്.പിറ്റേദിവസം ലൈനിൽ വെള്ളം വന്നപ്പോൾ കൂടുതല്‍ ശക്തിയായി വെള്ളം പുറത്തേക്കൊഴുകുന്ന അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.ആലംകോട് ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം നേരിടുമ്പോഴും കുടിവെള്ളം വാഹനങ്ങളിൽ വിതരണം ചെയ്യുമ്പോഴും അതേ പഞ്ചായത്തിലാണ് ശുദ്ധജലം പാഴായിപ്പോകുന്നതെന്നും ബന്ധപ്പെട്ടവർ ശുദ്ധജലം പാഴാകുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകുന്നതാണെന്നും നാട്ടുകാര്‍ പറഞ്ഞു.











