• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എല്ലാം ഓകെയാക്കി, എന്നും എപ്പോഴും, സ്നേഹപൂര്‍വ്വം: എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി ആന്‍റണി

cntv team by cntv team
April 7, 2025
in UPDATES
A A
എല്ലാം ഓകെയാക്കി, എന്നും എപ്പോഴും, സ്നേഹപൂര്‍വ്വം: എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി ആന്‍റണി
0
SHARES
146
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കഴിഞ്ഞ ദിവസം ആന്‍റണി പെരുമ്പാവൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാകുകയാണ്. എമ്പുരാന്‍ ചിത്രം 250 കോടി ഗ്രോസ് നേടിയെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ചിത്രത്തിന് പിന്നിലെ മൂന്ന് പ്രധാനപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തുന്ന ഫോട്ടോകള്‍ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പങ്കുവച്ചത്.

ആദ്യം പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ച ആന്‍റണി പെരുമ്പാവൂര്‍ മുന്‍പ് ഒരു സന്ദര്‍ഭത്തില്‍ പൃഥ്വിരാജ് പറഞ്ഞ വരികളാണ് ക്യാപ്ഷനായി കുറിച്ചത് ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്ന്. ഇരുപതിനായിരത്തോളം ലൈക്കാണ് ഇതിന് ലഭിച്ചിരിക്കുന്നത്. പിന്നാലെ മോഹന്‍ലാല്‍ ആന്‍റണിയുടെ ചുമലില്‍ കൈവച്ച് നടന്ന് പോകുന്ന ഒരു ചിത്രവും ആന്‍റണി പങ്കുവച്ചു ‘എന്നും എപ്പോഴും’ എന്നായിരുന്നു ക്യാപ്ഷന്‍.

ഇത് പങ്കുവച്ച് ഒരു മണിക്കൂറിനുള്ളിലാണ് മുരളി ഗോപിക്കൊപ്പമുള്ള ‘സ്നേഹപൂർവ്വം’ എന്ന ക്യാപ്ഷനോടെയുള്ള ചിത്രവും ആന്‍റണി പങ്കുവച്ചത്. ആദ്യം പൃഥ്വിരാജിനൊപ്പമുള്ള ചിത്രം ആന്‍റണി പങ്കുവച്ചപ്പോള്‍ ഇരുവര്‍ക്കും ഇന്‍കം ടാക്സ് നോട്ടീസ് ലഭിച്ചതുമായാണ് ആളുകള്‍ അത് ബന്ധിപ്പിച്ച് സംസാരിച്ചത്.

എന്നാല്‍ പടം 250 കോടി കളക്ഷന്‍ ചിത്രം നേടിയതിന്‍റെ സന്തോഷമാണ് അണിയറക്കാര്‍ക്കൊപ്പമുള്ള ചിത്രം ആന്‍റണി പങ്കിട്ടതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഗ്രോസ് കളക്ഷന്‍ ഇപ്പോള്‍ എമ്പുരാന്‍റെ പേരിലാണ്. ഏറ്റവും വലിയ ഓപണിംഗില്‍ നിന്ന് തുടങ്ങി ഏറ്റവും വേഗത്തില്‍ 100, 200 കോടി ക്ലബ്ബുകളില്‍ ഇടംപിടിച്ചതും ഈ ചിത്രമാണ്. പല വിദേശ മാര്‍ക്കറ്റുകളിലും റെക്കോര്‍ഡ് കളക്ഷനും. ഇപ്പോഴിതാ ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിട്ടുള്ള കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

മാര്‍ച്ച് 27 ന് പുറത്തെത്തിയത് മുതല്‍ നാടകീയമായ സംഭവവികാസങ്ങള്‍ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു എമ്പുരാന്‍. ഉള്ളടക്കത്തെച്ചൊല്ലി സംഘപരിവാറില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനത്തെത്തുടര്‍ന്ന് ചിത്രം റീ എഡിറ്റ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നു.

റീ സെന്‍സറിംഗ് വാര്‍ത്ത എത്തിയതിനെത്തുടര്‍ന്ന് ചിത്രത്തിന്‍റെ കളക്ഷന്‍ കൂടിയിരുന്നു. എന്നാല്‍ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളില്‍ എത്തിയതിനെത്തുടര്‍ന്ന് കളക്ഷനില്‍ വലിയ ഡ്രോപ്പും സംഭവിച്ചു. കേരള ബോക്സ് ഓഫീസില്‍ ചിത്രം നേടിയ ഏറ്റവും കുറവ് കളക്ഷന്‍ ഈ വെള്ളിയാഴ്ച ആയിരുന്നു. എന്നാല്‍ വാരാന്ത്യമായ ശനിയാഴ്ചയിലേക്ക് എത്തിയപ്പോള്‍ അതില്‍ അല്‍പം വര്‍ധന വന്നിട്ടുണ്ട്

Related Posts

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു
UPDATES

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു

July 29, 2026
72
വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’; പ്രതിഷേധക്കാർക്കെതിരായ FIR ഇന്ന് തന്നെ പിൻവലിക്കണമെന്ന് ആവശ്യം
UPDATES

വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’; പ്രതിഷേധക്കാർക്കെതിരായ FIR ഇന്ന് തന്നെ പിൻവലിക്കണമെന്ന് ആവശ്യം

July 29, 2026
85
കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സാബു എം ജേക്കബിനെ വെടിവെച്ചു കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്നുവരെ അദ്ദേഹത്തിന്റെ ക്യാബിനില്‍ കയറി പറഞ്ഞു’; അഖില്‍ മാരാര്‍
UPDATES

കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സാബു എം ജേക്കബിനെ വെടിവെച്ചു കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്നുവരെ അദ്ദേഹത്തിന്റെ ക്യാബിനില്‍ കയറി പറഞ്ഞു’; അഖില്‍ മാരാര്‍

July 29, 2026
106
വെട്ടിച്ചിറ ടോൾ പ്ലാസയിൽ ആംബുലൻസ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
UPDATES

വെട്ടിച്ചിറ ടോൾ പ്ലാസയിൽ ആംബുലൻസ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

July 28, 2026
158
പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം
UPDATES

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

July 28, 2026
72
ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾവിജയോത്സവം സംഘടിപ്പിച്ചു
UPDATES

ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾവിജയോത്സവം സംഘടിപ്പിച്ചു

July 28, 2026
37
Next Post
ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം; വിശദീകരണവുമായി ഉപദേശക സമിതി, പൊലീസ് അന്വേഷണം ആരംഭിച്ചു

ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം; വിശദീകരണവുമായി ഉപദേശക സമിതി, പൊലീസ് അന്വേഷണം ആരംഭിച്ചു

Recent News

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി

July 29, 2026
0
വടകര എംഡിഎംഎ കേസ്; ശമ്പളം 13000 വരെ, അക്കൗണ്ടിൽ ലക്ഷങ്ങൾ, സ്വത്ത് കണ്ടുകെട്ടാൻ പോലീസ്

വടകര എംഡിഎംഎ കേസ്; ശമ്പളം 13000 വരെ, അക്കൗണ്ടിൽ ലക്ഷങ്ങൾ, സ്വത്ത് കണ്ടുകെട്ടാൻ പോലീസ്

July 29, 2026
1
ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി വിപാകത്തിൽപ്പെട്ടവർക്കായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി വിപാകത്തിൽപ്പെട്ടവർക്കായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു

July 29, 2026
0
അഴിമതിയെ തുരത്താന്‍ പ്രൊജക്റ്റ് സീറോ; ബ്രാന്‍ഡ് അംബാസഡര്‍ നിവിന്‍ പോളി

അഴിമതിയെ തുരത്താന്‍ പ്രൊജക്റ്റ് സീറോ; ബ്രാന്‍ഡ് അംബാസഡര്‍ നിവിന്‍ പോളി

July 29, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025