• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം; വിശദീകരണവുമായി ഉപദേശക സമിതി, പൊലീസ് അന്വേഷണം ആരംഭിച്ചു

cntv team by cntv team
April 7, 2025
in UPDATES
A A
ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം; വിശദീകരണവുമായി ഉപദേശക സമിതി, പൊലീസ് അന്വേഷണം ആരംഭിച്ചു
0
SHARES
210
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി നടന്ന ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയെന്ന പരാതിയിൽ കടയ്ക്കൽ പൊലീസ് അന്വേഷണം തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി, ഭദ്രകാളി ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി നടന്ന ഗാനമേളയാണ് വിവാദത്തിലായത്. സംഭവത്തിൽ ദേവസ്വം ബോർഡ് ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷ്ണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തി

അതേസമയം, സംഭവത്തിൽ ആരോപണം തള്ളി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്‍റ് രംഗത്തെത്തി. പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ദേശഭക്തി ഗാനമാണ് പാടിയതെന്നും അതല്ലാതെ ആരോപണം ഉന്നയിക്കുന്നതുപോലെയുള്ള സംഭവം നടന്നിട്ടില്ലെന്നും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് ശ്രീജേഷ് പറഞ്ഞു

സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോട്ടുക്കൽ സ്വദേശി പ്രതിൻ ആണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ക്ഷേത്ര പരിസരത്ത് ആർഎസ്എസിന്‍റെ കൊടിതോരണങ്ങൾ കെട്ടിയതിൽ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശിയും പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഗാനമേള നടന്നത്. ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ പറയുന്നത്. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്പോണ്‍സര്‍ ചെയ്തത്. അവര്‍ നേരത്തെ തന്നെ ഈ പാട്ട് പാടണമെന്ന് നിര്‍ദേശിച്ചിരുന്നതായും ഗാനമേള ട്രൂപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. ആര്‍എസ്എസുമായി ബന്ധപ്പെട്ട രണ്ട് പാട്ട് പാടണമെന്നായിരുന്നു ആവശ്യം. എന്നാല്‍, അതിലൊന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് മറുപടി നല്‍കിയിരുന്നു. മറ്റൊരു പാട്ടാണിത്. നാഗര്‍കോവില്‍ ബേര്‍ഡ്സ് എന്ന ഗാനമേള ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്.

ക്ഷേത്രോത്സവത്തില്‍ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയുടെ ലംഘനമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും അടിയന്തര നടപടി സ്വീകരിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

Related Posts

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു
UPDATES

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു

July 29, 2026
72
വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’; പ്രതിഷേധക്കാർക്കെതിരായ FIR ഇന്ന് തന്നെ പിൻവലിക്കണമെന്ന് ആവശ്യം
UPDATES

വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’; പ്രതിഷേധക്കാർക്കെതിരായ FIR ഇന്ന് തന്നെ പിൻവലിക്കണമെന്ന് ആവശ്യം

July 29, 2026
85
കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സാബു എം ജേക്കബിനെ വെടിവെച്ചു കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്നുവരെ അദ്ദേഹത്തിന്റെ ക്യാബിനില്‍ കയറി പറഞ്ഞു’; അഖില്‍ മാരാര്‍
UPDATES

കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സാബു എം ജേക്കബിനെ വെടിവെച്ചു കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്നുവരെ അദ്ദേഹത്തിന്റെ ക്യാബിനില്‍ കയറി പറഞ്ഞു’; അഖില്‍ മാരാര്‍

July 29, 2026
106
വെട്ടിച്ചിറ ടോൾ പ്ലാസയിൽ ആംബുലൻസ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
UPDATES

വെട്ടിച്ചിറ ടോൾ പ്ലാസയിൽ ആംബുലൻസ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

July 28, 2026
158
പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം
UPDATES

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

July 28, 2026
72
ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾവിജയോത്സവം സംഘടിപ്പിച്ചു
UPDATES

ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾവിജയോത്സവം സംഘടിപ്പിച്ചു

July 28, 2026
37
Next Post
കേരളത്തിൽ ഇന്ന് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം

കേരളത്തിൽ ഇന്ന് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം

Recent News

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി

July 29, 2026
0
വടകര എംഡിഎംഎ കേസ്; ശമ്പളം 13000 വരെ, അക്കൗണ്ടിൽ ലക്ഷങ്ങൾ, സ്വത്ത് കണ്ടുകെട്ടാൻ പോലീസ്

വടകര എംഡിഎംഎ കേസ്; ശമ്പളം 13000 വരെ, അക്കൗണ്ടിൽ ലക്ഷങ്ങൾ, സ്വത്ത് കണ്ടുകെട്ടാൻ പോലീസ്

July 29, 2026
1
ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി വിപാകത്തിൽപ്പെട്ടവർക്കായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി വിപാകത്തിൽപ്പെട്ടവർക്കായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു

July 29, 2026
0
അഴിമതിയെ തുരത്താന്‍ പ്രൊജക്റ്റ് സീറോ; ബ്രാന്‍ഡ് അംബാസഡര്‍ നിവിന്‍ പോളി

അഴിമതിയെ തുരത്താന്‍ പ്രൊജക്റ്റ് സീറോ; ബ്രാന്‍ഡ് അംബാസഡര്‍ നിവിന്‍ പോളി

July 29, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025