ചങ്ങരംകുളം:തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കായി ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന വിഹിതം വെട്ടിക്കുറച്ചതുൾപ്പെടെ ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന എല്‍ഡിഎഫ് സർക്കാരിനെതിരെ
ആലങ്കോട് പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു.സി. ഹരിദാസ് ഉദ്ഘാടനം ചെയ്തു.എം. കെ.അൻവർ അധ്യക്ഷത വഹിച്ചു.അഡ്വ.സിദ്ധീഖ് പന്താവൂർ,പി. പി. യൂസഫലി, പി. ടി. ഖാദർ, രഞ്ജിത്ത് അടാട്ട്, ഉമ്മർ തലാപ്പിൽ, ഹുറൈർ കൊടക്കാട്,ഷാനവാസ് വട്ടത്തൂർ,ഇ. പി. രാജീവ്,സി.കെ.അഷ്‌റഫ്, പ്രണവം പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.