ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിൽ കോണ്‍ഗ്രസിലെ ശാന്തിനി രവീന്ദ്രന്‍ പ്രസിഡൻ്റായും മുസ്ലിംലീഗിലെ മുഹമ്മദാലി നരണിപ്പുഴ വൈസ് പ്രസിഡൻ്റായും തിരഞെടുക്കപെട്ടു. ആറിനെതിരെ 12 വോട്ടിനാണ് ഇരുവരും വിജയിച്ചത്. ഏക ബി.ജെ.പി അംഗം വോട്ട് അസാധുവാക്കി. ശാന്തിനി രവീന്ദ്രന്‍ എൽ.ഡി.എഫിലെ നിഷയെയും മുഹമ്മദാലി നരണിപ്പുഴ എൽ.ഡി.എഫിലെ അജയഘോഷിനേയുമാണ് തോൽപിച്ചത്. ശാന്തിനി രവീന്ദ്രന്‍ പന്ത്രണ്ടാം വാർഡിൽ നിന്നും മുഹമ്മദാലി നരണിപ്പുഴ പതിനെട്ടാം വാർഡിൽ നിന്നുമാണ് വിജയിച്ചത്








