പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി റമീന ഇസ്മായിൽ (കോൺഗ്രസ്സ്)വൈസ് പ്രസിഡണ്ടായി സാബിറ ശറഫുദ്ധീൻ(മുസ്‌ലിംലീഗ്)എന്നിവരെ ചങ്ങരംകുളത്ത് ചേർന്ന യു.ഡി.എഫ് ബ്ലോക്ക് പാർലമെന്ററി യോഗത്തിൽ ജില്ലാ കൺവീനർ അഷറഫ് കോക്കൂർ പ്രഖ്യാപിച്ചു.യോഗത്തിൽ ചെയർമാൻ പി.പി. യൂസഫലി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കല്ലാട്ടേൽ ഷംസു, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി വി.കെ.എം. ഷാഫി,ഡി.സി.സി സെക്രട്ടറി സിദ്ധീഖ് പന്താവൂർ, മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സി.എം. യൂസഫ്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.ടി. അബ്ദുൽ ഖാദർ, വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട്, ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.










