മലയാള സിനിമയിൽ കലാസംവിധാന മേഖലയിലൂടെ പ്രശസ്തനായ കലാകാരൻ കെ ശേഖർ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്തെ സ്റ്റാച്യു ജംഗ്ഷനിലെ പ്രേം വില്ല വസതിയിൽ വെച്ചായിരുന്നു അന്ത്യം. വീട്ടിലെ പൊതുദർശനത്തിന് ശേഷം ശാന്തി കവാടത്തിൽ വെച്ച് സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.ഇന്ത്യയിലെ ആദ്യ ത്രി ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ കലാസംവിധായകൻ എന്ന നിലയിലാണ് കെ ശേഖർ ഏറെ പ്രശസ്തനാകുന്നത്. നിരവധി മലയാള ചിത്രങ്ങളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.1982ൽ ജിജോ പൊന്നൂസ് സംവിധാനം ചെയ്ത പടയോട്ടത്തിലൂടെയാണ് സിനിമാരംഗത്തേക്ക് ശേഖർ കടന്നുവരുന്നത്. ജിജോ പൊന്നൂസ് തന്നെ ഒരുക്കിയ മൈ ഡിയർ കുട്ടിച്ചാത്തൻ വഴിത്തിരവായി. പിന്നീട്, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് അടക്കം അക്കാലത്തെ നിരവധി ചിത്രങ്ങളിൽ കലാസംവിധായകനായി തിളങ്ങി.









