പൊന്നാനി:മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും, കരിമണൽ കമ്പനിയായ സിഎംആർൽ ഉും കോടികളുടെ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് എസ്എഫ്ഐഒ കുറ്റപത്രം നൽകിയതിനെ തുടർന്ന് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പൊന്നാനിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.കെപിസിസി നിർവാഹക സമിതി അംഗം വി സെയ്ദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു.എൻ പി നബീൽ, കെ പി അബ്ദുൽ ജബ്ബാർ, എ പവിത്രകുമാർ, എം രാമനാഥൻ, എം അബ്ദുല്ലത്തീഫ്, പി സക്കീർ,എം മൊയ്തീൻ, എച്ച് കബീർ, അലികാസിം, സി ജാഫർ, കെ പി സോമൻ ,എം മുരളി എന്നിവർ സംസാരിച്ചു.